കാട്ടാൽ പുസ്തകമേള സംഘാടകസമിതി രൂപീകരിച്ചു

കാട്ടാൽ മേള സംഘാടകസമിതി രൂപീകരണം കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യുന്നു
കാട്ടാക്കട
കാട്ടാൽ പുസ്തകമേള സാംസ്കാരികോത്സവം മെയ് 22 മുതൽ 31 വരെ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ. സംഘാടകസമിതി രൂപീകരിച്ചു. കുളത്തുമ്മൽ ഗവ. എൽപിഎസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ്കുമാർ അധ്യക്ഷനായി. കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. ഐ ബി സതീഷ് എംഎൽഎ, കെ ആർ അജയൻ, എ സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു. മുരുകൻ കാട്ടാക്കട ചെയർമാനും എ സുരേഷ്‌കുമാർ കൺവീനറുമായി 251 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.










0 comments