ad
Deshabhimani

കായികാരവം തീർത്ത് കാലടി 
വോളിബോൾ ടൂർണമെന്റ്

കാലടി വോളിബോൾ ടൂർണമെന്റിൽനിന്ന്‌

കാലടി വോളിബോൾ ടൂർണമെന്റിൽനിന്ന്‌

avatar
എം പി ലിജു

Published on Dec 21, 2025, 12:01 AM | 1 min read

ചാല

കായികാരവം തീർത്ത് കായികപ്രേമികൾ ഏറ്റെടുത്ത കാലടി വോളിബോൾ ടൂർണമെന്റിന് ഞായറാഴ്‌ച സമാപനം. 53–ാ മത് കാലടി വോളിബോൾ ടൂർണമെന്റിന്റെ സെമി മത്സരങ്ങൾ പൂർത്തിയായി. കാലടി വോളിബോൾ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. 1950ൽ ആരംഭിച്ച കായിക കൂട്ടായ്മ ഇന്ന് നാടിന്റെ വികാരമാണ്. കോവിഡ് കാലത്തൊഴികെ ഇടവേളകളില്ലാതെ നാട് ടൂർണമെന്റിനായി ഒത്തുചേരാറുണ്ട്. 2022 ൽ സുവർണ ജൂബിലി ടൂർണമെന്റായിരുന്നു. വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ പ്രകടനങ്ങൾക്ക് വേദിയായ കാലടി വോളിബോൾ ക്ലബ്‌ സ്റ്റേഡിയത്തിൽ നിരവധി കുരുന്നുകൾ വോളിബോൾ പരിശീലനം നടത്തുന്നു. ഇന്ത്യൻ വോളിബോൾ മേഖലയിൽ ഹൈഡ്രജൻ ബോയ് എന്ന് അറിയപ്പെടുന്ന അജിത് ലാൽ കാലടി ക്ലബ്ബിന്റെ സംഭാവനയാണ്. എല്ലാ വർഷവും സൗജന്യ പരിശീലന ക്യാമ്പും ക്ലബ്‌ സംഘടിപ്പിക്കാറുണ്ട്. പെൺകുട്ടികളുടെ ടീമും ഇവിടെ സജ്ജമാണ്. നിരവധി വോളിബോൾ താരങ്ങളെ വാർത്തെടുത്ത കാലടി വോളിബോൾ ക്ലബ്‌ തലമുറകളുടെ ആവേശമായി മുന്നേറുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home