അയ്യൻകാളി ജലോത്സവം
കാക്കാമൂല ബ്രദേഴ്സ് ചുണ്ടൻ ജലരാജാവ്

വെള്ളായണി കായലിൽ നടന്ന അയ്യന്‍കാളി ട്രോഫി വള്ളംകളി മത്സരത്തിൽ കാക്കാമൂല ബ്രദേഴ്സ് ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
തിരുവനന്തപുരം
വെള്ളായണി കായലിന്റെ ഓളങ്ങളെ വകഞ്ഞുമാറ്റി കാക്കാമൂല ബ്രദേഴ്സ് ചുണ്ടൻ കുതിച്ചുകയറി. വെള്ളായണി കായലിൽ സംഘടിപ്പിച്ച 49–ാം അയ്യന്‍കാളി ജലോത്സവ കപ്പുയർത്തി അവര്‍ ജലരാജാക്കന്മാരായി. ഒന്നാംതരം വള്ളം മത്സരത്തിൽ ബ്രദേഴ്‌സ് ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്തപ്പോള്‍ വിളങ്കോട് കിഴക്കേക്കര ചുണ്ടൻ രണ്ടാമതെത്തി. രണ്ടാംതരം വള്ളം വിഭാഗത്തിൽ ബിബിസി കാക്കാമൂലയുടെ ബ്രദേഴ്‌സ് ചുണ്ടൻ ഒന്നാമതെത്തി. കാക്കാമൂല ബ്ലൂ ബേർഡ്സ് രണ്ടാംസ്ഥാനവും ഊക്കോട് വടക്കേക്കര ചുണ്ടൻ മൂന്നാംസ്ഥാനവും നേടി. മൂന്നാംതരം വള്ളം വിഭാഗത്തിലും കാക്കാമൂലയുടെ ബ്രദേഴ്‌സ് ചുണ്ടനാണ് പടക്കുതിര. ബിബിസി കാക്കമൂല ബ്രദേഴ്‌സ് ചുണ്ടൻ രണ്ടാംസ്ഥാനവും കാക്കാമൂല ചുണ്ടൻ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. വനിതകളുടെ പോരാട്ടത്തിൽ കാക്കാമൂല ചുണ്ടൻ ഒന്നാംസ്ഥാനം നേടി. ഊക്കോട് റെഡ് ചില്ലീസ് രണ്ടാംസ്ഥാനവും ഊക്കോട് വിന്നേഴ്സ് ചുണ്ടൻ മൂന്നാംസ്ഥാനവും നേടി. ജലോത്സവം മന്ത്രി കെ മുരളീധരൻ ഫ്ലാഗ് ഓഫ് ചെയ്തു.










0 comments