ad
Deshabhimani

കെജിഒഎ പബ്ലിക് ഓഫീസ് ഏരിയ സമ്മേളനം

സ്ത്രീപക്ഷ വികസിത നവകേരളത്തിനായി അണിചേരുക

കെജിഒഎ പബ്ലിക് ഓഫീസ് ഏരിയ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി കെ ഷിബു ഉദ്ഘാടനം ചെയ്യുന്നു

കെജിഒഎ പബ്ലിക് ഓഫീസ് ഏരിയ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി കെ ഷിബു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 19, 2026, 03:55 AM | 1 min read

തിരുവനന്തപുരം

സ്ത്രീപക്ഷ വികസിത നവകേരളത്തിനായി അണിചേരണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ പബ്ലിക് ഓഫീസ് ഏരിയ സമ്മേളനം ആഹ്വാനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി കെ ഷിബു ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ്‌ റൂബിൻ സിദ്ധാർഥ്‌ അധ്യക്ഷനായി. സെക്രട്ടറി സ്മിത നല്ലിടം റിപ്പോർട്ടും ട്രഷറർ കെ വി അരുൺ കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എ ഷാജഹാൻ, അജീഷ് കുമാർ, ജി എസ് വിഷ്ണു, ടി പി രമേശ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ വി അരുൺ (പ്രസിഡന്റ്‌), ആർ അജീഷ് കുമാർ, ശ്രുതി എസ് പ്രസാദ് (വൈസ് പ്രസിഡന്റുമാർ), ജി എസ് വിഷ്ണു, സോനു ജി കുമാർ (ജോയിന്റ്‌ സെക്രട്ടറിമാർ), എൽ അജയ് രാഗ്‌ (ട്രഷറർ), ആർ രജിത (വനിത കൺവീനർ). പൊതുയോഗം കണ്ണിമാറ മാർക്കറ്റിൽ വ്യാഴം വൈകിട്ട് സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്‌ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home