സ്വാതന്ത്ര്യദിനം നാടെങ്ങും ആഘോഷിച്ചു

സംസ്ഥാന സർക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരേഡിൽ മുഖ്യമന്ത്രി വി ഡി സതീശൻ സല്യൂട്ട് സ്വീകരിക്കുന്നു
തിരുവനന്തപുരം
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നിയമസഭാങ്കണത്തിൽ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ദേശീയ പതാക ഉയർത്തി. വാച്ച് ആൻഡ് വാർഡിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചശേഷം നിയമസഭാ സമുച്ചയത്തിലെ ദേശീയ നേതാക്കളുടെ പ്രതിമകളിൽ പുഷ്പാർച്ചന നടത്തി. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പങ്കെടുത്തു. ലോക്ഭവനിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ദേശീയ പതാക ഉയർത്തി. സ്‌കൂൾ വിദ്യാർഥിനികൾ വന്ദേമാതരവും ജനഗണമനയും ആലപിച്ചു. പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസിൽ കമീഷണർ എൻ ശേഷാദ്രിനാഥൻ പതാക ഉയർത്തി. പൊലീസ് ആസ്ഥാനത്ത് ഐജി ഹര്‍ഷിത അട്ടല്ലൂരി ദേശീയ പതാക ഉയര്‍ത്തി. ധീരസ്മൃതി ഭൂമിയില്‍ പുഷ്‌പചക്രം സമര്‍പ്പിച്ചശേഷം ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. കേരള സർവകലാശാല ആസ്ഥാനത്ത് വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മലും കാര്യവട്ടം ക്യാന്പസിൽ ഡയറക്ടർ ഡോ. സി എ ജോസുകുട്ടിയും പതാക ഉയർത്തി. എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിന്റെ (എച്ച്എൽഎൽ) പൂജപ്പുരയിലെ ആസ്ഥാന ഓഫീസിൽ സിഎംഡി ഡോ. അനിത തമ്പി ദേശീയ പതാക ഉയർത്തി. വനിതാ കമീഷൻ ആസ്ഥാനത്ത് അധ്യക്ഷ പി സതീദേവി പതാക ഉയർത്തി.









0 comments