ad
Deshabhimani

നാടിന്‌ വഴികാട്ടി

നേമം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടിയുടെ കരമനയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നടൻ സുധീർ കരമന ഉദ്ഘാടനം ചെയ്യുന്നു

നേമം മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടിയുടെ കരമനയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് നടൻ സുധീർ കരമന ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 19, 2026, 02:26 AM | 1 min read

നേമം

നേമം മണ്ഡലത്തിലെ വികസന മുന്നേറ്റങ്ങൾ എണ്ണിപ്പറഞ്ഞ്‌ എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടിയുടെ പര്യടനം തുടരുന്നു. പൂങ്കുളം, പുഞ്ചക്കരി, ആറ്റുകാൽ, കാലടി എന്നിവിടങ്ങളിലായിരുന്നു ബുധനാഴ്‌ചത്തെ വോട്ടഭ്യർഥന. രാവിലെ പൂങ്കുളത്തെ ഉന്നതികളിൽനിന്ന് ആരംഭിച്ച പര്യടനത്തിന് ആവേശകരമായ സ്വീകരണമാണ്‌ ലഭിച്ചത്.​ തുടർന്ന്‌ പുഞ്ചക്കരി, ആറ്റുകാൽ, കാലടി പ്രദേശങ്ങളിലെ പ്രചാരണ പരിപാടികളിലും പങ്കെടുത്തു. കഴിഞ്ഞ അഞ്ചുവർഷത്തിൽ മണ്ഡലത്തിൽ നടപ്പാക്കിയ വികസനങ്ങൾ തുടരാൻ വി ശിവൻകുട്ടി തന്നെ വിജയിക്കണമെന്ന് വോട്ടർമാർ അഭിപ്രായപ്പെട്ടു. സ്ഥാനാർഥിക്കൊപ്പം എൽഡിഎഫ് പ്രാദേശിക നേതാക്കളും പര്യടനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home