Deshabhimani

വാമനപുരം നദി പുനരുജ്ജീവനം
മറന്ന് സര്‍ക്കാര്‍

വാമനപുരം നദി

വാമനപുരം നദി

avatar
ഗിരീഷ് എസ് വെഞ്ഞാറമൂട്

Published on Sep 08, 2026, 01:40 AM | 1 min read

വെഞ്ഞാറമൂട്

വാമനപുരം നദിയുടെ പുനരുജ്ജീവനത്തിന് തടയിടാന്‍ യുഡിഎഫ്. എൽഡിഎഫ് സർക്കാര്‍ ആസൂത്രണം ചെയ്ത പദ്ധതികളില്‍ പുനരാലോചന നടത്താനുള്ള യുഡിഎഫിന്റെ പ്രഖ്യാപനമാണ് വാമനപുരം നദിയുടെ പുനരുജ്ജീവനത്തെയും ബാധിച്ചത്. നദിയുടെ വീണ്ടെടുപ്പിന് നദീജല സംരക്ഷണ സമിതിയും മറ്റ് ടെക്നിക്കൽ കമ്മിറ്റികളും എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. വിശദ പദ്ധതിരേഖയടക്കം തയ്യാറാക്കിയുള്ള പ്രവര്‍ത്തനങ്ങളും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പദ്ധതിയെ പാടെ അവഗണിക്കുന്ന നിലപാടാണ് യുഡിഎഫിന്റേത്. പശ്ചിമഘട്ടത്തിലെ ചെമ്മുഞ്ചിമൊട്ടയിൽ നിന്നാരംഭിച്ച് വാമനപുരം, അരുവിക്കര, ആറ്റിങ്ങൽ, ചിറയിൻകീഴ് മണ്ഡലങ്ങളിൽക്കൂടി 88 കിലോമീറ്റർ ഒഴുകി അഞ്ചുതെങ്ങിൽ അവസാനിക്കുന്നതാണ്‌ വാമനപുരം നദി. നദി പുനരുജ്ജീവനവും സംരക്ഷണവും പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്‌. ഇതുപ്രകാരമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിക്ക്‌ തുടക്കമിട്ടത്. നവകേരളം പദ്ധതിയിലുൾപ്പെടുത്തി രണ്ട് കോടി രൂപ ആദ്യഘട്ട നടത്തിപ്പിന് അനുവദിച്ചു. ഡിപിആറിൽ പറയുന്ന രീതിയിൽ പദ്ധതി പ്രാവർത്തികമായാൽ 720 കോടി രൂപയുടെ വികസനമായിരുന്നു സാധ്യമാകുന്നത്. വനമേഖല ഒഴിച്ചുള്ള എട്ടിടങ്ങളില്‍ ഇക്കോ ടൂറിസം പദ്ധതികൾക്ക് സാധ്യതയുണ്ടെന്ന്‌ പഠനറിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ചെറുകിട ജലവൈദ്യുത പദ്ധരികൾ, കൂടുതൽ കുടിവെള്ള പദ്ധതികൾ എന്നിവയ്ക്കും സാധ്യതയുണ്ട്. നദിയിൽ 5 വലിയ തടയണകൾ നിർമിക്കാനും നീർത്തട പദ്ധതിയിൽ വരുന്ന 456 കുളങ്ങളിൽ 250 എണ്ണം നവീകരിക്കണമെന്നും 42 പ്രധാന തോടുകൾ സംരക്ഷിക്കണമെന്നും റിപ്പോർട്ടിലുണ്ട്. ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടർ ഡോ. പ്രകാശ്, ലാൻഡ് യൂസേഴ്സ് ബോർഡ് കമീഷണർ നിസാമുദ്ദീൻ, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ അടങ്ങുന്ന സമിതിയാണ് പഠനം നടത്തിയത്. എംഎൽഎമാരായിരുന്ന വി ശശി ചെയർമാനും ഡി കെ മുരളി കൺവീനറുമായ സമിതികള്‍ക്കായിരുന്നു ചുമതല. ​നാശത്തിന്റെ വക്കില്‍ മതിയായ സംരക്ഷണം ഇല്ലാതെയും ചൂഷണങ്ങൾക്ക് വിധേയമായും നദിക്ക് ശോഷണം സംഭവിച്ചു. 2010 മുതൽ നദിയെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം താളംതെറ്റുന്ന സ്ഥിതിയിലാണ്. വേനലില്‍ തടയണകൾ ഇല്ലാത്തതിനാൽ നീരൊഴുക്കും ദുർബലമായി. പദ്ധതി യുഡിഎഫ് ഏറ്റെടുത്തില്ലെങ്കില്‍ ജില്ലയില്‍ ജലക്ഷാമം രൂക്ഷമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home