മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം: തദ്ദേശവകുപ്പിൽ ജീവനക്കാരുടെ പ്രതിഷേധം

ചട്ടവിരുദ്ധ സ്ഥലംമാറ്റത്തിൽ പ്രിൻസിപ്പൽ ഡയറക്ടറേറ്റിന് മുന്നിലെ പ്രതിഷേധം എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റ ഉത്തരവിനെതിരെ കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഡയറക്ടറേറ്റിനു മുന്പിലും വിവിധ ജോയിന്റ് ഡയറക്ടർ ഓഫീസുകൾക്കു മുമ്പിലും തദ്ദേശവകുപ്പ് ജീവനക്കാർ പ്രതിഷേധിച്ചു. പ്രിൻസിപ്പൽ ഡയറക്ടറേറ്റിനു മുന്നിലെ പ്രതിഷേധം സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. ജോയിന്റ് ഡയറക്ടർ ഓഫീസിന് മുന്നിലെ പ്രതിഷേധം സൗത്ത് ജില്ലാ സെക്രട്ടറിയറ്റ് അംഗം എ അശോക് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഗോപകുമാർ, സെക്രട്ടറിയറ്റ് അംഗം എം രഞ്ജിനി, സൗത്ത് ജില്ലാ പ്രസിഡന്റ് ജി ഉല്ലാസ്‌കുമാർ, സൗത്ത് ജില്ലാ സെക്രട്ടറി ഷിനു റോബർട്ട് എന്നിവർ സംസാരിച്ചു. നാലു വ്യത്യസ്ത ഉത്തരവുകളിലായി അഞ്ഞൂറോളം ജീവനക്കാരെയാണ് സ്ഥലംമാറ്റിയത്. സ്ഥലംമാറ്റ ഉത്തരവുകൾ അടിയന്തരമായി പുനഃപരിശോധിക്കണമെന്നും അന്യായമായി ദൂരസ്ഥലങ്ങളിലേക്കു മാറ്റിയ ജീവനക്കാരെ തിരികെ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.








0 comments