ഗസൽ ആദരവ്

കെജിഒഎ തിരുവനന്തപുരം നോർത്ത് ജില്ലയുടെ സാംസ്കാരിക വേദിയായ ഗസൽ സംഘടിപ്പിച്ച ആദരവ് പരിപാടി ഗ്രാൻഡ്മാസ്റ്റർ ഡോ. ജി എസ് പ്രദീപ് ഉദ്ഘാടനംചെയ്യുന്നു
തിരുവനന്തപുരം
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) തിരുവനന്തപുരം നോർത്ത് ജില്ലയുടെ സാംസ്കാരിക വേദിയായ ഗസലിന്റെ ആഭിമുഖ്യത്തിൽ ആദരവ് പരിപാടി സംഘടിപ്പിച്ചു. ഗ്രാൻഡ്മാസ്റ്റർ ഡോ. ജി എസ് പ്രദീപ് പരിപാടി ഉദ്ഘാടനം ചെയ്‌തു. എസ് അരവിന്ദ് അധ്യക്ഷനായി. ആർ മനോജ് കുമാർ, ഡോ. എസ് ആർ മോഹനചന്ദ്രൻ, എം ഷാജഹാൻ, എം എൻ ശരത് ചന്ദ്രലാൽ, എസ് ദിലീപ്, എൽ ഡി ലിപ്പിൻ റോയി എന്നിവർ സംസാരിച്ചു. ഗാസ, ഉക്രയ്‌ൻ യുദ്ധ മേഖലകളിൽ ജീവൻപോലും തൃണവൽഗണിച്ച് ആതുരസേവനം നടത്തിയ തിരുവനന്തപുരം മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ പ്രൊഫസർ ഡോ. എസ് എസ് സന്തോഷ് കുമാർ, കെഎഎസ് സ്ട്രീം മൂന്നിലും ഒന്നിലും ഉന്നത വിജയം കൈവരിച്ച ജോസ് തോമസ്, സിദ്ധാർഥ് എം ജോയ് എന്നിവരെയും കെജിഒഎ സംസ്ഥാന കായിക–കലാ മേളകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു.









0 comments