ഭക്ഷ്യവിഷബാധ: 3 കുട്ടികൾ ആശുപത്രിയിൽ

ചാല
ഭക്ഷ്യവിഷബാധയേറ്റ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ ആശുപത്രിയിൽ. വലിയതുറ ചെറിയതുറ ഫിഷർമെൻ കോളനിയിൽ സുരേഷ്–-മിനി ദമ്പതികളുടെ മക്കളായ സുബിൻ (15), സനുഷ (15), ദീപ (13) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തിങ്കൾ വൈകിട്ട് അഞ്ചോടെ കടുത്ത ഛർദിയും വയറുവേദനയും അനുഭവപ്പെട്ട് ആദ്യം തൈക്കാട് ആശുപത്രിയിലും പിന്നീട് പൂന്തുറ ആശുപത്രിയിലും ചികിത്സ തേടി. ആരോഗ്യനില മോശമായതിനെ തുടർന്ന് ഒരു കുട്ടിയെ എസ്എടിയിലേക്കും മറ്റ് രണ്ട് കുട്ടികളെ മെഡിക്കൽ കോളേജിലേക്കും മാറ്റി. കുട്ടികൾ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. ഭക്ഷ്യവിഷബാധയുടെ കാരണം വ്യക്തമല്ല.










0 comments