‘സർഗം 2026’: ചലച്ചിത്രഗാനാലാപനത്തിൽ സെക്രട്ടേറിയറ്റ് ടീം വിജയികൾ

തിരുവനന്തപുരം: കേരള സർവകലാശാലാ ജീവനക്കാരുടെ കലാ-സാസ്‌കാരിക സംഘടനയായ 'ധമനി' സംഘടിപ്പിക്കുന്ന 'സർഗം 2026' കലോത്സത്തിലെ ചലച്ചിത്രഗാനാലാപനം (ഡ്യുയറ്റ്) മത്സരം സമാപിച്ചു. 25 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഒന്നാം സ്ഥാനം ഗവ.സെക്രട്ടേറിയറ്റിലെ ജയ്സൺ തോമസും ആതിര വിജയനും കരസ്ഥമാക്കി. 5,000 രൂപയും ട്രോഫിയുമാണ് സമ്മാനം.
രണ്ടാം സമ്മാനമായ 3,000 രൂപയും ട്രോഫിയും ഗവ.സെക്രട്ടേറിയറ്റിലെ ശ്രീഹരിയും മേഘയും കരസ്ഥമാക്കി. മൂന്നാം സ്ഥാനം അഖിലേഷ് എം കെ & അപർണ (പി.ഡബ്ല്യു.ഡി), നിഖിൻ എസ് & കെ ജി ലിനീറ്റ (പി.ഡബ്ല്യു.ഡി) എന്നീ ടീമുകൾ പങ്കിട്ടു. 2,000 രൂപയും ട്രോഫിയുമാണ് സമ്മാനം.
പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ കാവാലം ശ്രീകുമാർ സമാപന ചടങ്ങിൽ വിജയികൾക്കുളള സമ്മാനവിതരണം നിർവ്വഹിച്ചു. ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് സന്തോഷ് ജി നായർ അധ്യക്ഷനായി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡി അനിൽകുമാർ സ്വാഗതം ആശംസിച്ചു. സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡി എൻ അജയ് , മുൻ സിൻഡിക്കേറ്റ് അംഗം ജി ബിജുകുമാർ , യൂണിയൻ ജനറൽ സെക്രട്ടറി സജിത് ഖാൻ എ എസ് എന്നിവർ ആശംസകൾ അറിയിച്ചു. ധമനി’ പ്രസിഡന്റ് എസ് സജു കൃതജ്ഞത അറിയിച്ചു.










0 comments