ad
Deshabhimani

കള്ളനോട്ടുമായി 3 പേർ പിടിയിൽ

കള്ളനോട്ടുമായി പാറശാലയിൽ പിടിയിലായവർ

കള്ളനോട്ടുമായി പാറശാലയിൽ പിടിയിലായവർ

വെബ് ഡെസ്ക്

Published on Jun 04, 2026, 02:05 AM | 1 min read

പാറശാല

കാറിൽ കാറിൽ കടത്തിക്കൊണ്ടുവന്ന പത്തുലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്നുപേർ പിടിയിൽ. ബാലരാമപുരം ഭഗവതിനട സ്വദേശികളായ സജി (31), അബി എന്ന് വിളിക്കുന്ന അച്ചു (34), പൂന്തുറ സ്വദേശി അഷ്ടമൻ പോറ്റി (40) എന്നിവരാണ് ഡാൻസാഫ് സംഘവും പാറശാല പൊലീസും നടത്തിയ പരിശോധനയിൽ പാറശാലയ്‌ക്കുസമീപം പിടിയിലായത്. വാടകയ്‌ക്കെടുത്ത കാറിലായിരുന്നു സംഘം. ഒരുലക്ഷം രൂപ നൽകി പത്തുലക്ഷം രൂപയുടെ കള്ളനോട്ട് ബംഗളൂരുവിൽനിന്ന്‌ വാങ്ങി പൂന്തുറ ഭാഗത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് പിടിയിലായത്‌. 500 രൂപയുടെ കള്ളനോട്ടുകളാണ്‌ കണ്ടെത്തിയത്. പണം എവിടേക്കാണ് കൊണ്ടുവന്നതെന്നോ ആരാണ് ഇതിനുപിന്നിലെന്നോ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. പ്രതികളെ ചോദ്യംചെയ്യുന്നതായി പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home