ഒരു പാഥേയം കൂടി
എക്സൈസ് ഉച്ചഭക്ഷണം നൽകി

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷനന്റെ ഉച്ചഭക്ഷണ വിതരണം അസിസ്റ്റന്റ് എക്സൈസ് കമീഷണർ ബി എൽ ഷിബു ഉദ്‌ഘാടനം ചെയ്യുന്നു
നെടുമങ്ങാട്
കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർഥം ‘ഒരു പാഥേയം കൂടി' ഉച്ചഭക്ഷണം വിതരണം ചെയ്തു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ താലൂക്ക് ആശുപത്രികളിലും അനാഥാലയങ്ങളിലും ഭക്ഷണം നല്‍കി. ജീവനക്കാരിൽനിന്നും സമാഹരിച്ച പൊതിച്ചോറും സംഘടനാംഗങ്ങൾ പാചകം ചെയ്ത ഭക്ഷണവുമായിരുന്നു നല്‍കിയത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ അസിസ്റ്റന്റ് എക്സൈസ് കമീഷണർ ബി എൽ ഷിബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി ഡി പ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് എ നാസറുദ്ദീൻ, ജില്ലാ കമ്മിറ്റിയംഗം നജുമുദ്ദീൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി അനിൽകുമാർ എന്നിവര്‍ സംസാരിച്ചു.










0 comments