ad
Deshabhimani

കുടിവെള്ള പ്രശ്നം

 അഴൂരിൽ സിപിഐ എം പ്രതിഷേധിച്ചു

കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അഴൂർ പഞ്ചായ‍ത്ത് ഓഫീസിന് മുന്നിൽ സിപിഐ എം 
നടത്തിയ സമരം ഏരിയ സെക്രട്ടറി എം ജലീൽ ഉദ്ഘാടനം ചെയ്യുന്നു

കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അഴൂർ പഞ്ചായ‍ത്ത് ഓഫീസിന് മുന്നിൽ സിപിഐ എം 
നടത്തിയ സമരം ഏരിയ സെക്രട്ടറി എം ജലീൽ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 28, 2026, 02:47 AM | 1 min read

മംഗലപുരം

അഴൂർ പഞ്ചായത്തിലെ ​കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം പ്രതിഷേധിച്ചു. പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ബിജെപി പഞ്ചായത്ത് ഭരണസമിതി തുടരുന്ന അനാസ്ഥ അവസാനിപ്പിച്ച് കുടിവെള്ളമെത്തിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സിപിഐ എം മംഗലപുരം ഏരിയ സെക്രട്ടറി എം ജലീൽ ഉദ്ഘാടനം ചെയ്തു. എൻ സായികുമാർ, ആർ അനിൽ, എം റാഫി, വി പി വിജീഷ്, പ്രശോഭൻ എന്നിവർ സംസാരിച്ചു. കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോഴും ഭരണസമിതിയുടെ അനങ്ങാപ്പാറ നയം അവസാനിപ്പിക്കണമെന്ന് സമരം ആവശ്യപ്പെട്ടു. ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം പെരുങ്ങുഴി, മുട്ടപ്പലം ലോക്കൽ കമ്മിറ്റികള്‍ സൂചനാ സമരം നടത്തി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകിയിരുന്നു. നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സിപിഐ എം പഞ്ചായത്ത്‌ഓഫീസ് സമരം നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home