ഡോ. എ സുഹൃത് കുമാറിനെ അനുസ്മരിച്ചു

ഡോ.എ സുഹൃത് കുമാർ സ്‌മൃതി സമ്മേളനം സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
ഡോ. എ സുഹൃത് കുമാർ ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെയും കെജിഒഎയുടെയും നേതൃത്വത്തിൽ ഡോ. എ സുഹൃത്കുമാറിനെ അനുസ്മരിച്ചു. സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ലൈബ്രറി ചെയർമാൻ ആനാവൂർ നാഗപ്പൻ അധ്യക്ഷനായി. കേന്ദ്ര സംസ്ഥാന ധന കമീഷനുകളും കേരളത്തിലെ വികേന്ദ്രീകരണ രംഗത്തെ വെല്ലുവിളികളും എന്ന വിഷയത്തിൽ സംസ്ഥാന ധന കമീഷൻ ചെയർമാൻ ഡോ. കെ എൻ ഹരിലാൽ അനുസ്മരണ പ്രഭാഷണം നടത്തി. കെജിഒഎ ജനറൽ സെക്രട്ടറി എം ഷാജഹാൻ, ലൈബ്രറി വൈസ് ചെയർമാൻ കെ ശിവകുമാർ, ഡോ. കെ ടി ശ്രീലതകുമാരി, സെക്രട്ടറി ബി വിജയൻ എന്നിവർ സംസാരിച്ചു.










0 comments