അനുപമയ്ക്കും അരുണിമയ്ക്കും ഇരട്ടിമാധുര്യം

എം എസ് അനുപമയും എം എസ് അരുണിമയും
സുധീർ വർക്കല
Published on Oct 11, 2026, 12:00 AM | 1 min read
വർക്കല
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് വർക്കല ഉപജില്ലാ മത്സരത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ഇരട്ട സഹോദരിമാർ. പാളയംകുന്ന് ജിഎംഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിനികളായ എം എസ് അനുപമ ഒന്നാം സ്ഥാനവും ഇതേ സ്കൂളിലെ സഹോദരി എം എസ് അരുണിമ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. പത്രവായനയ്ക്കൊപ്പം അക്ഷരമുറ്റം പംക്തി സ്ഥിരമായി ശ്രദ്ധിക്കാറുണ്ടെന്നും ഇവർ പറഞ്ഞു. അരുണിമ കഴിഞ്ഞ രണ്ട് പ്രാവശ്യം ജില്ലാ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. അയിരൂർ കീഴാപ്പുറത്തുവീട്ടിൽ മധുസൂദനൻ–ഷീബ ദമ്പതികളുടെ മക്കളാണ്.









0 comments