Deshabhimani

മഴയെ പേടിക്കേണ്ട; 
ഓലക്കുടിൽ ഇന്ന് 
വാർക്ക വീട്‌

ലൈഫ്‌ പദ്ധതിയിൽ ലഭിച്ച രമണിയുടെ വീട്‌

ലൈഫ്‌ പദ്ധതിയിൽ ലഭിച്ച രമണിയുടെ വീട്‌

avatar
എം പി ലിജു

Published on Nov 24, 2025, 12:00 AM | 1 min read

ചാല

‘സ്വന്തം വീട്ടിൽ അന്തിയുറങ്ങാൻ കഴിയുമെന്ന് വിചാരിച്ചതല്ല. ഇന്ന്‌ സ്ഥിതി മാറി. ജീവിതം സന്തോഷകരമായി മുന്നോട്ട് പോകുന്നു’ അറുപത്തിയെട്ടുകാരിയായ രമണിയുടെ മുഖത്ത്‌ പുഞ്ചിരി. എൽഡിഎഫ്‌ സർക്കാരിന്റെ ലൈഫ്‌ പദ്ധതിയിലൂടെയാണ്‌ രമണിയുടെയും കുടുംബത്തിന്റെയും സ്വന്തം വീടെന്ന ഏറ്റവും വലിയ ആഗ്രഹം സഫലമായത്‌. വലിയ അഭിമാനത്തോടെയാണ് ഇന്ന് ജീവിക്കുന്നത്. ഇടതുസർക്കാർ എന്നെ പോലുള്ളവരെ കരുതലോടെ കണ്ടുവെന്ന്‌ അമ്പലത്തറ കല്ലടിമുഖം സ്വദേശി രമണി പറഞ്ഞു. ഓലമേഞ്ഞ വീട്ടിലാണ് രമണിയും ഭർത്താവും മകന്റെ കുടുംബവുമടക്കം കഴിഞ്ഞിരുന്നത്‌. ഭർത്താവ്‌ കഴിഞ്ഞ വർഷം മരണപ്പെട്ടു. മകൻ വെൽഡിങ്‌ തൊഴിലാളിയാണ്‌. പാൽ വിറ്റുകിട്ടുന്ന പണവുമായിരുന്നു വരുമാനം. അന്നന്ന്‌ ചെലവുകഴിഞ്ഞ്‌ പോകുന്നതൊഴിച്ചാൽ ഒന്നും മിച്ചം പിടിക്കാനില്ല. വീടെന്നത്‌ വലിയ സ്വപ്നമായി ശേഷിച്ചു. മഴക്കാലത്ത്‌ വീട് മുഴുവൻ വെള്ളം കയറും. കന്നുകാലികളും വെള്ളത്തിലാകും. സമീപത്ത്‌ ചെറിയ ഷെഡ് ഉണ്ടാക്കി അതിലേക്ക്‌ താമസം മാറിയാണ്‌ മഴയെ അതിജീവിച്ചിരുന്നത്‌. മഴ കനക്കുമ്പോൾ ഷെഡും മതിയാകാതെ വരും. അപ്പോൾ ബന്ധുവീട്ടിലേക്ക്‌ മാറും. ഇന്ന്‌ സ്ഥിതി മാറി. ഓലമേഞ്ഞ വീടിന്റെ സ്ഥാനത്ത്‌ വാർക്കകെട്ടിടം ഉയർന്നു. രണ്ടുമുറിയും അടുക്കളയും ഹാളും വരാന്തയുമെല്ലാമുള്ള ടൈൽ വിരിച്ച വീട്‌ ഇന്ന്‌ ഇ‍ൗ കുടുംബത്തിന്റെ ഏറ്റവും വലിയ സന്തോഷമാണ്‌. ഒരു വർഷംമുമ്പാണ്‌ വീടിന്റെ നിർമാണം പൂർത്തിയാക്കി താമസം ആരംഭിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home