ഇംഗ്ലീഷ് പഠനത്തിന് യൂട്യൂബ് ചാനലുമായി ജില്ലാ പഞ്ചായത്ത്

ജില്ലാ പഞ്ചായത്തിന്റെ സൗജന്യ യൂട്യൂബ് ചാനൽ പ്രസിഡന്റ് വി പ്രിയദർശിനി ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
ഇംഗ്ലീഷ് ഭാഷാ പരിശീലനത്തിന് സൗജന്യ യൂട്യൂബ് ചാനലുമായി ജില്ലാ പഞ്ചായത്ത്. വിദ്യാർഥികളുടെ ഇംഗ്ലീഷ് ആശയവിനിമയശേഷി മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഗോടെക് (ഗ്ലോബൽ ഓപ്പർച്യൂണിറ്റീസ് ത്രോ ഇംഗ്ലീഷ് കമ്യൂണിക്കേഷൻ) പദ്ധതിയുടെ ഭാഗമായാണ് ചാനൽ തുടങ്ങിയത്. ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ഇംഗ്ലീഷ് ഉച്ചാരണത്തിന്റെ വിവിധ വശങ്ങൾ ലളിതമായി അവതരിപ്പിക്കുന്ന വീഡിയോ പാഠങ്ങളും പരിശീലന സാമഗ്രികളും ചാനലിലൂടെ സൗജന്യമായി ലഭിക്കും. പദ്ധതി എയ്ഡഡ് സ്കൂളുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 19 എയ്ഡഡ് സ്കൂളുകളിൽ പൈലറ്റ് യൂണിറ്റായാണ് തുടക്കം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി ഗോടെക് ഡിസ്‌ട്രിക്‌ട് പഞ്ചായത്ത് ചാനൽ ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ ബിജു ബ്രോഷർ പ്രകാശിപ്പിച്ചു. ഡോ. മനോജ് ചന്ദ്രസേനൻ, ഡെപ്യൂട്ടി കോ–ഓർഡിനേറ്റർ വി എസ് ആര്യ, ജി കൃഷ്ണശ്രീ, സ്നേഹ എസ് ഡി അഭിലാഷ് ചന്ദ്രൻ, ജി ആർ രാജി, എം എൻ രജിത, കെ അൻവർ എന്നിവർ സംസാരിച്ചു.










0 comments