ad
Deshabhimani

ഭിന്നശേഷിക്കാര്‍ വിഴിഞ്ഞം പോര്‍ട്ട് സന്ദര്‍ശിച്ചു

ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദര്‍ശിച്ചപ്പോൾ

ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദര്‍ശിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Dec 25, 2025, 03:35 AM | 1 min read

തിരുവനന്തപുരം

ഡിഫറന്റ് ആര്‍ട്ട്‌ സെന്ററിലെ ഭിന്നശേഷിക്കാര്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സന്ദര്‍ശിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ അമ്പതോളം വരുന്ന ഭിന്നശേഷിക്കാരാണ് തുറമുഖം സന്ദര്‍ശിച്ചത്. തുറമുഖത്തിന്റെ പ്രവര്‍ത്തനരീതികള്‍, കപ്പലില്‍നിന്ന്‌ കണ്ടെയ്‌നറുകള്‍ ഇറക്കുന്നതും കയറ്റുന്നതും സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ പ്ലാനിങ്‌ വിഭാഗം ഹെഡ് ഷെറി ഫ്രാന്‍സിസ്, പ്രോജക്ട് മാനേജര്‍ വിജീഷ് കെ രാജ് എന്നിവർ വിശദീകരിച്ചു. പ്രവർത്തനങ്ങൾ കുട്ടികള്‍ക്ക് നേരിട്ട് കാണാനുമായി. സംഘത്തെ കോര്‍പറേറ്റ് അഫയര്‍ മേധാവി അനില്‍ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഡിഎസി ഇന്റര്‍വെന്‍ഷര്‍ ഡയറക്ടര്‍ ഡോ. അനില്‍നായര്‍, മഹേഷ് ഗുപ്തന്‍ എന്നിവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home