Deshabhimani

ദൈവദശകം മൗറീഷ്യൻ ക്രിയോളിലും

ദൈവദശകത്തിന്റെ മൗറീഷ്യൻ ക്രിയോൾ ഭാഷാ പതിപ്പ് മൗറീഷ്യസ് റിപ്പബ്ലിക് മുൻ പ്രസിഡന്റ് പൃഥ്വിരാജ്സിങ് രൂപൂണിന്   ശിവഗിരി മഠം പ്രതിനിധി സ്വാമി വീരേശ്വരാനന്ദയും ചാണ്ടി ഉമ്മൻ എംഎൽഎയും ചേർന്ന് നൽകുന്നു ​

ദൈവദശകത്തിന്റെ മൗറീഷ്യൻ ക്രിയോൾ ഭാഷാ പതിപ്പ് മൗറീഷ്യസ് റിപ്പബ്ലിക് മുൻ പ്രസിഡന്റ് പൃഥ്വിരാജ്സിങ് രൂപൂണിന് ശിവഗിരി മഠം പ്രതിനിധി സ്വാമി വീരേശ്വരാനന്ദയും ചാണ്ടി ഉമ്മൻ എംഎൽഎയും ചേർന്ന് നൽകുന്നു ​

വെബ് ഡെസ്ക്

Published on Sep 29, 2026, 12:00 AM | 1 min read

വർക്കല

​ശ്രീനാരായണ ഗുരുവിന്റെ വിശ്വമാനവിക സന്ദേശം മൗറീഷ്യൻ ജനതയിലേക്കും. ഗുരുവിന്റെ വിശ്വ പ്രാർഥനയായ ദൈവദശകത്തിന്റെ മൗറീഷ്യൻ ക്രിയോൾ ഭാഷാ പതിപ്പ് മൗറീഷ്യസ് റിപ്പബ്ലിക് മുൻ പ്രസിഡന്റ് പൃഥ്വിരാജ് സിങ് രൂപൂണിന് കൈമാറി. ദി ഗ്ലോബൽ പെർസ്പെക്ടീവ് സംഘടിപ്പിച്ച ഇന്ത്യ–മൗറീഷ്യസ് ബിസിനസ് കോൺക്ലേവിൽ, ശിവഗിരി മഠം പ്രതിനിധി സ്വാമി വീരേശ്വരാനന്ദയും ചാണ്ടി ഉമ്മൻ എംഎൽഎയും ചേർന്നാണ് ക്രിയോൾ പതിപ്പ് സമർപ്പിച്ചത്. മൗറീഷ്യസ് മുൻ മന്ത്രിയും അംബാസഡറുമായ മൂഖേശ്വർ ചൂണി, ഇന്ത്യൻ ഹൈക്കമീഷൻ കൗൺസിലർ അനിരുദ്ധ് കുമാർ സിങ് എന്നിവർക്കും പതിപ്പ് കൈമാറി. ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗമായ മൗറീഷ്യസിലേക്ക് ഗുരുദേവ ദർശനത്തിന്റെ സന്ദേശം എത്തിച്ച ഈ സംരംഭം ഗുരുധർമ പ്രചാരണത്തിന്റെ ആഗോളയാത്രയിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചു. സയുക്ത രൂപൂൺ, ബിജു ഭാസ്കർ, സുദർശൻ ഒടമ്പുള്ളി, വിലാഷ്നി സുദർശൻ, അഡ്വ. അനിൽ ബോസ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home