ad
Deshabhimani

ആനന്ദേശ്വരത്ത് ഇന്ന് 3 പേർക്ക് കടിയേറ്റു

നായപിടിത്തം സജീവമാക്കി കോർപറേഷൻ

നഗരസഭ ജീവനക്കാർ അക്രമിയായ നായയെ പിടികൂടുന്നു

നഗരസഭ ജീവനക്കാർ അക്രമിയായ നായയെ പിടികൂടുന്നു

വെബ് ഡെസ്ക്

Published on Jul 11, 2025, 03:59 AM | 1 min read

കഴക്കൂട്ടം

ചെമ്പഴന്തി ആനന്ദേശ്വരത്ത് വീണ്ടും നായ ആക്രമണം. 3 പേർക്ക് കടിയേറ്റു. ആനന്ദേശ്വരം സ്വദേശികളായ ഗീത (60), അനിൽകുമാർ (70), നായയെ വളർത്തിയ വീട്ടുടമ മുരളീധരൻ നായർ (55) എന്നിവർക്കാണ് കടിയേറ്റത്‌. 2 പേർ പാങ്ങപ്പാറ ഹെൽത്ത് സെന്ററിലും ഒരാൾ മെഡിക്കൽ കോളേജിലും ചികിത്സ തേടി. വ്യാഴം രാവിലെ കടയിൽ പോകവേയാണ്‌ ഗീതയെ നായ ആക്രമിച്ചത്‌. കാലിൽ കടിയേറ്റു. സമീപത്തുണ്ടായ അനിൽകുമാറിന്റെ കാലിലും നായ കടിച്ചു. സമീപപ്രദേശങ്ങളിലെ തെരുവുനായ്‌ക്കളെയും വളർത്തുമൃഗങ്ങളെയും ആക്രമിച്ചു. രാവിലെ എട്ടോടെ മുരളീധരന്റെ കാലിലും കടിച്ചു. തുടർന്ന്‌ വീട്ടിനകത്താക്കി മുരളീധരൻ ഗേറ്റ് പൂട്ടുകയായിരുന്നു. കൗൺസിലർ ആശാ ബാബുവിന്റെ നേതൃത്വത്തിൽ നഗരസഭ ജീവനക്കാരെത്തി നായയെ പിടികൂടി ഷെൽട്ടറിൽ നിരീക്ഷണത്തിലാക്കി. ബുധൻ ആനന്ദേശ്വരം, പുളിയർത്തല, ഇടത്തറ, പമി ഗാർഡൻസ് പ്രദേശത്തെ ഏഴുപേരെയും വളർത്തുമൃഗങ്ങളെയും നിരവധി തെരുവുനായ്ക്കളെയും ഇതേ നായ ആക്രമിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home