ad
Deshabhimani

കോൺഗ്രസ് ആക്രമണം

പരിക്കേറ്റ ലോക്കൽ കമ്മിറ്റി അംഗത്തെ സ്ഥാനാർഥി സന്ദർശിച്ചു

വിപിൻ ജോസിനെ കെ ആൻസലൻ  സന്ദർശിക്കുന്നു

വിപിൻ ജോസിനെ കെ ആൻസലൻ സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Apr 09, 2026, 01:26 AM | 1 min read

പാറശാല

കോൺഗ്രസ് ആക്രമണത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സിപിഐ എം ലോക്കൽ കമ്മിറ്റി അംഗത്തെ നെയ്യാറ്റിൻകര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാർഥി കെ ആൻസലൻ ആശുപത്രിയിലെത്തി സന്ദർശിച്ചു. സിപിഐ എം ചെങ്കവിള ലോക്കൽ കമ്മിറ്റി അംഗവും കാരോട് പഞ്ചായത്തിലെ കാന്തള്ളൂർ വാർഡ് അംഗവുമായ വിപിൻ ജോസാണ് പാറശാല ഗവ. താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. തെരഞ്ഞെടുപ്പുപ്രചാരണാർഥം ചെങ്കവിള ജങ്ഷനിൽ ചൊവ്വ വൈകിട്ട് നടന്ന കൊട്ടിക്കലാശത്തിലാണ് കോൺഗ്രസുകാർ ആക്രമണം അഴിച്ചുവിട്ടത്. കൊടികെട്ടിയിരുന്ന കൂറ്റൻ കമ്പുകൊണ്ട് പിറകിലൂടെ എത്തി വിപിൻ ജോസിന്റെ തലയ്‌ക്ക് അടിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home