ad
Deshabhimani

ചേങ്കോട്ടുകോണത്ത് ഉയരുന്നു, കമ്യൂണിറ്റി ഹാൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
എസ്‌ ഒ ദിനു

Published on Dec 04, 2025, 12:01 AM | 1 min read

കഴക്കൂട്ടം

കല്യാണവും മറ്റ്‌ ആഘോഷങ്ങളും നടത്താൻ ചേങ്കോട്ടുകോണം നിവാസികൾക്ക്‌ ഇനി കിലോമീറ്റർ സഞ്ചരിക്കേണ്ടതില്ല. കുറഞ്ഞ വാടകയ്ക്ക് കമ്യൂണിറ്റി ഹാൾ എന്ന നാടിന്റെ ആവശ്യത്തിന്‌ സാക്ഷാൽക്കാരം. പഴയ മാർക്കറ്റിൽ മൂന്നു കോടി രൂപ ചെലവിൽ മൂന്നുനിലയുള്ള കമ്യൂണിറ്റി സെന്റർ ഉയരുന്നതിന്റെ സന്തോഷത്തിലാണ്‌ നാട്ടുകാർ. വിവാഹം, ജന്മദിനാഘോഷം തുടങ്ങിയ ചടങ്ങുകൾ നടത്താൻ ഹാളിനായി നാലുകിലോമീറ്റർ സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നെന്ന്‌ പറയുന്നു ചേങ്കോട്ടുകോണം സ്വദേശി ഉമേഷ്. ഓഡിറ്റോറിയം, ഊട്ടുപുര, വിശ്രമമുറി, ഗ്രീൻ റൂം, ശുചിമുറി, പാർക്കിങ്‌ എന്നീ സ‍ൗകര്യങ്ങളോടെയാണ്‌ കമ്യൂണിറ്റി സെന്റർ നിർമിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം മാർച്ചിൽ ഉദ്ഘാടനത്തിന് സജ്ജമാകും. നഗരസഭയ്ക്കും കൗൺസിലർക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും ഉമേഷ്‌ പറഞ്ഞു. പുതിയതായി രൂപീകരിച്ച ചേങ്കോട്ടുകോണം വാർഡിൽ മാത്രം നഗരസഭ 10 കോടിയിലധികം രൂപയുടെ സമഗ്ര വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. രാഷ്ട്രീയ– സാംസ്കാരിക പരിപാടികളടക്കം നടത്താനാകുംവിധമാണ്‌ ഹാളിന്റെ നിർമാണമെന്ന്‌ കൗൺസിലർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home