കൊമേഴ്സ്യല് ആര്ട്ടിസ്റ്റ്സ് ജില്ലാ സമ്മേളനം

കേരള കൊമേഴ്സ്യല് ആര്ട്ടിസ്റ്റ്സ് വെല്ഫെയര് അസോസിയേഷൻ ജില്ലാ സമ്മേളനം നേമം പുഷ്പരാജ് ഉദ്ഘാടനംചെയ്യുന്നു
തിരുവനന്തപുരം
കൊമേഴ്സ്യല് കലാകാരന്മാരുടെ സംഘടനയായ കേരള കൊമേഴ്സ്യല് ആര്ട്ടിസ്റ്റ്സ് വെല്ഫെയര് അസോസിയേഷൻ ജില്ലാ സമ്മേളനവും കുടുംബസംഗമവും അയണിമൂട് കലാലയം ഗ്രാഫിക്സില്, നേമം പുഷ്പരാജ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സുലൈമാന് ഫോറെസ് അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് കലാലയം കൃഷ്ണ, ട്രഷറര് സതീഷ് കുമാര്, വിനു ശ്രീലകം, ദിലീപ്കുമാര് എന്നിവര് സംസാരിച്ചു. ജില്ലാ സെക്രട്ടറി കുശലം സുരേഷ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: സുലൈമാന് ഫോറെസ് (പ്രസിഡന്റ്), ആര്ട്ടിസ്റ്റ് സതി (വൈസ് പ്രസിഡന്റ്), കുശലം സുരേഷ് (സെക്രട്ടറി), മഷേഷ് അനു (ജോയിന്റ് സെക്രട്ടറി) നൗഷാദ് ശിൽപ്പി (ട്രഷറര്).









0 comments