ad
Deshabhimani

കവണശേരിക്ക്‌ വിരുന്നായി 
വർണക്കൊക്കുകൾ

കിഴുവിലം കവണശേരി പാടത്ത് വിരുന്നെത്തിയ വർണക്കൊക്കുകൾ ​
വെബ് ഡെസ്ക്

Published on Jan 22, 2026, 12:36 AM | 1 min read

ചിറയിൻകീഴ്

കിഴുവിലം പഞ്ചായത്തിൽ വാമനപുരം നദിക്ക്‌ സമീപത്തെ കവണശേരി പാടത്ത്‌ ദേശാടനപ്പക്ഷികളായ വർണക്കൊക്കുകൾ (പെയിന്റഡ്‌ സ്റ്റോർക്) വിരുന്നെത്തി. ആഴം കുറഞ്ഞ ശുദ്ധജല തണ്ണീർത്തടങ്ങളിലും പച്ചപ്പ്‌ നിറഞ്ഞ ചതുപ്പ് നിലങ്ങളിലും വെള്ളക്കെട്ടുള്ള നെൽവയലുകളിലും ഇരതേടുന്ന പക്ഷികൾ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഇവിടെയെത്തുന്നത്. ചെറുമീൻ, തവള, ഒച്ച്‌, ഞണ്ട്‌, പുഴു എന്നിവയാണ്‌ ഭക്ഷണം. കറുപ്പും വെള്ളയും ഇടകലർന്ന ചിറകും പിങ്ക്‌ നിറത്തിലെ വാലും നീളത്തിൽ അറ്റം കൂർത്ത് ഉള്ളിലേക്ക്‌ വളഞ്ഞ മഞ്ഞ നിറമുള്ള കൊക്കും ചുവന്ന കാലുകളുമാണ്‌ ഇവയുടെ സവിശേഷത. കാലുകൾകൊണ്ട് വെള്ളം കലക്കി പാതിവിടർത്തിയ കൊക്ക് വെള്ളത്തിൽ മുക്കിയാണ് ഇരപിടിത്തം. കന്യാസ്ത്രീ കൊക്കുകൾ, സ്പൂൺ ബിൽ പക്ഷികൾ എന്നിവയും പ്രദേശത്ത്‌ ഇരതേടിയെത്തുന്നുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home