ad
Deshabhimani

വോട്ടർമാർക്ക് നന്ദിയേകി സി കെ ഹരീന്ദ്രന്റെ പര്യടനം

വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ചുള്ള പര്യടനത്തിൽ സി കെ ഹരീന്ദ്രനെ  പ്രവർത്തകർ ഷാളണിയിക്കുന്നു

വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ചുള്ള പര്യടനത്തിൽ സി കെ ഹരീന്ദ്രനെ പ്രവർത്തകർ ഷാളണിയിക്കുന്നു

വെബ് ഡെസ്ക്

Published on May 09, 2026, 01:54 AM | 1 min read

വെള്ളറട

പാറശാല മണ്ഡലത്തിൽ എൽഡിഎഫിന്‌ ഉജ്വല വിജയം സമ്മാനിച്ച വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ച് സി കെ ഹരീന്ദ്രന്റെ പര്യടനം. വെള്ളി പകൽ ഒറ്റശേഖരമംഗലം പഞ്ചായത്തിലെ മണ്ഡപത്തിൻകടവിൽനിന്നാണ് ആരംഭിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എൻ രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപിഐ നേതാവ് കള്ളിക്കാട് ഗോപൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഡി കെ ശശി, വെള്ളറട ഏരിയ സെക്രട്ടറി കെ എസ് മോഹനൻ, സി സുരേന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിൽ നൂറുകണക്കിനുപേരാണ് നിയുക്ത എംഎൽഎയെ സ്വീകരിക്കാനെത്തിയത്. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തി തിങ്കളാഴ്ച പാറശാല നെടുവാൻവിളയിൽ പര്യടനം സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home