ad
Deshabhimani

കേന്ദ്ര സർക്കാർ മതനിരപേക്ഷ മൂല്യങ്ങൾ ഉപേക്ഷിക്കുന്നു‍: മറിയം ധാവ്‌ളെ

കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ വിഭാഗം കനല്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ 
ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ സംസാരിക്കുന്നു

കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ വിഭാഗം കനല്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ 
ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Jan 15, 2026, 12:51 AM | 1 min read

തിരുവനന്തപുരം

കേന്ദ്ര സർക്കാർ മതനിരപേക്ഷ മൂല്യങ്ങൾ ഓരോന്നായി ഉപേക്ഷിക്കുകയാണെന്ന്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ. മതത്തിന്റെയും ജാതിയുടെയും പേരിൽ സ്‌ത്രീകൾക്കെതിരെയുള്ള അക്രമങ്ങളും കുട്ടികൾക്കെതിരെയുള്ള അക്രമങ്ങളും രാജ്യത്ത്‌ വർധിക്കുകയാണെന്നും അവര്‍ പറഞ്ഞു. കേരള സെക്രട്ടറിയറ്റ്‌ എംപ്ലോയീസ്‌ അസോസിയേഷൻ വനിതാ സബ്‌കമ്മിറ്റി കനൽ സംഘടിപ്പിച്ച ‘വർത്തമാനകാല ഇന്ത്യൻരാഷ്‌ട്രീയം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു മറിയം ധാവ്‌ളെ. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന്‌ പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക്‌ കഴിഞ്ഞ രണ്ടുവർഷമായി കൂടി വരികയാണ്‌. വിദ്യാഭ്യാസം നേടുകയെന്നത്‌ കൂടുതൽ ചെലവേറിയ ഒന്നായി. എന്നാൽ കേരളത്തിലെ സ്ഥിതി അതല്ല. വിദ്യാർഥിവിരുദ്ധ നയങ്ങൾ നടപ്പാക്കാത്തതിന്റെ പേരിൽ കേന്ദ്രസർക്കാർ കേരളത്തെ ശിക്ഷിക്കുകയാണെന്നും അവർ പറഞ്ഞു. നിരവധി പുരോഗമനപരമായ നിലപാടുകളിലൂടെ കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ മുന്നോട്ടുപോകുകയാണ്‌. സംസ്ഥാനത്തിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം മോദിയെ അസ്വസ്ഥപ്പെടുത്തി. കർണാടകത്തിൽ ബുൾഡോസർ രാജ്‌ നടപ്പാക്കിയപ്പോൾ തടയാൻ കോൺഗ്രസിന്റെ രാജ്യത്തെ രണ്ടുപ്രധാനികളും തയ്യാറായില്ല–മറിയം ധാവ്‌ളെ പറഞ്ഞു. കനൽ ചെയർപേഴ്സൺ എം പി പ്രിയമോൾ, കൺവീനർ എ ആർ രശ്‌മി, കെഎസ്‌ഇഎ ജനറൽസെക്രട്ടറി എസ്‌ എസ്‌ ദീപു, പ്രസിഡന്റ്‌ നിഷ ജാസ്‌മിൻ, സിന്ധുഗോപൻ, ലക്ഷ്‌മി പ്രതാപൻ തുടങ്ങിയവരും സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home