Deshabhimani

5.8 കിലോ ഹൈബ്രിഡ്‌ കഞ്ചാവുമായി പിടിയിൽ

കഞ്ചാവുമായി പിടിയിലായ 
യു യു ഖൈങ്, മിൻ സോ ഹെയ്ൻ

കഞ്ചാവുമായി പിടിയിലായ 
യു യു ഖൈങ്, മിൻ സോ ഹെയ്ൻ

വെബ് ഡെസ്ക്

Published on Sep 10, 2026, 12:02 AM | 1 min read

തിരുവനന്തപുരം

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വൻ കഞ്ചാവ്‌ വേട്ട. വിദേശത്തുനിന്ന് കടത്താൻ ശ്രമിച്ച ഹൈബ്രിഡ് കഞ്ചാവുമായി മ്യാൻമർ സ്വദേശികളായ രണ്ടുപേർ പിടിയിലായി. യു യു ഖൈങ് (32), മിൻ സോ ഹെയ്ൻ (36) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 5.8 കിലോ തൂക്കവും 2.03 കോടി രൂപ വിലവരുന്നതുമായ കഞ്ചാവ് എയർ കസ്റ്റംസ് വിഭാഗം കണ്ടെടുത്തു. ചൊവ്വ രാത്രി പത്തോടെ സിംഗപ്പുരിൽനിന്നെത്തിയ സ്‌കൂട്ട് എയർലൈൻ ടിആർ 730 വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും. എമിഗ്രേഷൻ പരിശോധനയ്‌ക്കിടെ ഐബി ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതോടെ ഇവരെ എയർ കസ്റ്റംസിന് കൈമാറി. കസ്റ്റംസ് നടത്തിയ പരിശോധനയിൽ ചെക്ക് ഇൻ ബാഗിന് അടിയിൽ രഹസ്യ അറയുണ്ടാക്കി അതിനുള്ളിൽ കവറുകളിൽ കഞ്ചാവ് ഒളിപ്പിച്ച നിലയിലായിരുന്നു. സ്‌കാനിങ്ങിൽ പതിയാതിരിക്കാൻ മുകളിൽ എക്സ്‌റേ ഷീറ്റുകളും നിരത്തിയിരുന്നു. കൊൽക്കത്ത വിമാനത്താവളത്തിൽ ഹൈബ്രിഡ് കഞ്ചാവുമായി മ്യാൻമർ സ്വദേശികൾ മുന്പ്‌ പിടിയിലായതോടെയാണ്‌ മ്യാൻമറിൽനിന്നുള്ള സംഘങ്ങൾ ക്യാരിയർമാരായി വിവിധ വിമാനത്താവളങ്ങൾ വഴി ഇന്ത്യയിലേക്ക് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്ന സൂചന ലഭിച്ചത്‌. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്‌ പ്രതികൾ പിടിയിലായത്‌. കഞ്ചാവ് കടത്തിയത് ആർക്കുവേണ്ടിയാണെന്നുള്ളത്‌ കസ്‌റ്റംസ് അന്വേഷണം തുടങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home