ബി എസ് ജലജകുമാരിയെ അനുസ്മരിച്ചു

ബി എസ് ജലജകുമാരി അനുസ്മരണയോഗം എസ് പുഷ്പലത ഉദ്ഘാടനം ചെയ്യുന്നു
വിളപ്പിൽ
ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ബി എസ് ജലജകുമാരിയെ അനുസ്മരിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് പുഷ്പലത ഉദ്ഘാടനം ചെയ്തു. വിളപ്പിൽ ഏരിയ പ്രസിഡന്റ് ആർ വി പ്രവീണ അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ് എൽ ശകുന്തളകുമാരി, ജില്ലാ കമ്മിറ്റി അംഗം എം എസ് അർച്ചന, ജില്ലാ പഞ്ചായത്ത് അംഗം എൽ പി മായാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഫ്ലോറൻസ് സരോജം എന്നിവർ സംസാരിച്ചു.










0 comments