അരുവിക്കര മണ്ഡലത്തിലെ പാലങ്ങൾ: വീണ്ടും നിർദേശം സമർപ്പിക്കും

തിരുവനന്തപുരം
അരുവിക്കര മണ്ഡലത്തിലെ ചോക്കന്‍തീനിക്കടവ്, അരുവിക്കര പാലങ്ങൾക്ക് ഫണ്ട് അനുവദിക്കാനുള്ള നിർദേശം വീണ്ടും ധനവകുപ്പിന് സമർപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. ആര്യനാട്, -ഈഞ്ചപുരി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചോക്കന്‍തീനിക്കടവ് പാലത്തിന് 10 കോടിയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിരുന്നു. അരുവിക്കര ഡാമിന്റെ ഡൗണ്‍ സ്ട്രീമിന് കുറുകെയുള്ള പാലം നിര്‍മാണവുമായി ബന്ധപ്പെട്ടും ഭരണാനുമതി പ്രൊപ്പോസല്‍വകുപ്പ് തയ്യാറാക്കിയിരുന്നു. ബന്ധപ്പെട്ട ഹെഡിൽ ബജറ്റ് പ്രൊവിഷനുള്ള ഫണ്ട് മാത്രമായിരുന്നു ഉണ്ടായത്. അതുകൊണ്ട് ഈ രണ്ട് പാലം നിർമാണനിർദേശങ്ങളും തൽക്കാലം മാറ്റിവയ്ക്കുകയാണ് ചെയ്തത്. സ്ഥലം എംഎല്‍എ തുടർച്ചയായി ഇക്കാര്യത്തിൽ ഇടപെടുന്നുണ്ടെന്നും ജി സ്റ്റീഫൻ എംഎൽഎയുടെ സബ്‌മിഷന് മന്ത്രി മറുപടി നൽകി.










0 comments