ad
Deshabhimani

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ

ആളിക്കത്തി പ്രതിഷേധം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 23, 2025, 02:23 AM | 3 min read

തിരുവനന്തപുരം

ബിജെപി തിരുമല വാർഡ്‌ ക‍ൗൺസിലർ കെ അനിൽകുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ജില്ലാ ഫാം ടൂര്‍ സഹകരണ സംഘത്തിലെ തട്ടിപ്പിലെ ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം പ്രതിഷേധമുയർന്നു. തിങ്കളാഴ്‌ച കോർപറേഷൻ പരിധിയിലെ ലോക്കൽ കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധത്തില്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളടക്കം പങ്കെടുത്തു. അഞ്ചുവര്‍ഷത്തിനിടെയുള്ള ബിജെപി കൗണ്‍സിലര്‍മാരുടെ ആസ്തി പരിശോധനയ്ക്ക് വിധേയമാകണമെന്നും യോഗം ആവശ്യപ്പെട്ടു. പേരൂർക്കട പേരൂർക്കട ഏരിയയിലെ ലോക്കൽ കേന്ദ്രങ്ങളിൽ കൂട്ടായ്മകൾ സംഘടിപ്പിച്ചു. കുടപ്പനക്കുന്നിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി സത്യൻ ഉദ്ഘാടനം ചെയ്തു. ജി സ്റ്റാൻലി അധ്യക്ഷനായി. കേശവദാസപുരത്ത് ഏരിയ സെക്രട്ടറി ബി ബിജു ഉദ്ഘാടനം ചെയ്തു. എൽ ജോസഫ് വിജയൻ അധ്യക്ഷനായി. പേരൂർക്കടയിൽ അംശു വാമദേവൻ ഉദ്ഘാടനം ചെയ്തു. പി എസ് അനിൽകുമാർ അധ്യക്ഷനായി. നാലാഞ്ചിറയിൽ വി ശാന്തകുമാർ ഉദ്ഘാടനം ചെയ്തു. ബി ശരത്ചന്ദ്രകുമാർ അധ്യക്ഷനായി. നെട്ടയത്ത് ആർ ദിനേശ് ഉദ്ഘാടനം ചെയ്തു. വിജയകുമാർ അധ്യക്ഷനായി. വാഴോട്ടുകോണത്ത് ബി ജയകുമാർ ഉദ്ഘാടനം ചെയ്തു. ഒ എ ഷാഹുൽ ഹമീദ് അധ്യക്ഷനായി. നേമം ​​സിപിഐ എം പാപ്പനംകോട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും യോഗവും ജില്ലാ കമ്മിറ്റി അംഗം എം എം ബഷീർ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ പ്രസാദ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം സി സിന്ധു സംസാരിച്ചു. എസ്റ്റേറ്റ് ലോക്കലിൽ ലോക്കൽ സെക്രട്ടറി വെട്ടിക്കുഴി ഷാജി ഉദ്ഘാടനം ചെയ്തു. ഗോപകുമാർ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം നീറമൺകര വിജയൻ സംസാരിച്ചു. കഴക്കൂട്ടം സിപിഐ എം കഴക്കൂട്ടം ഏരിയയിലെ ലോക്കൽ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു.​ കാട്ടായിക്കോണത്ത് സിപിഐ എം ഏരിയ സെക്രട്ടറി ഡി രമേശനും കഴക്കൂട്ടത്ത് ആർ ശ്രീകുമാറും ചന്തവിളയിൽ എസ് എസ് ബിജുവും ചെമ്പഴന്തിയിൽ എസ് പ്രശാന്തും പൗഡിക്കോണത്ത് എസ് അജികുമാറും ശ്രീകാര്യത്ത് സ്റ്റാൻലി ഡിക്രൂസും ആറ്റിപ്രയിൽ വി സുരേഷ് ബാബുവും കുളത്തൂർ മേടയിൽ വിക്രമനും ഉദ്ഘാടനം ചെയ്തു. വി അരുൺ, ഷാജി മോൻ, അരുൺ വട്ടവിള, വി എസ് മണിക്കുട്ടൻ, ആൽബിൻ ആൽബർട്ട്, പി രാമഭദ്രൻ, വിക്രമൻ, ഡോ. ചന്തവിള മുരളിയും അധ്യക്ഷനായി. കോവളം തിരുവല്ലത്ത് നടന്ന പ്രതിഷേധ യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി എസ് ഹരികുമാർ ഉദ്ഘാടനം ചെയ്തു. സിപിഐ എം തിരുവല്ലം വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ ആർ ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗം എം ശ്രീകുമാരി പങ്കെടുത്തു. മുക്കോലയിൽ നടന്ന പ്രതിഷേധ യോഗം സിപിഐ എം കോവളം ഏരിയ സെക്രട്ടറി എസ് അജിത്ത് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി മുക്കോല സന്തോഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം വി അനൂപ്, ഏരിയ കമ്മിറ്റി അംഗം ഉച്ചക്കട ചന്ദ്രൻ എന്നിവർ പങ്കെടുത്തു. പാളയം പാളയം ഏരിയയിലെ ലോക്കൽ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജനറൽ ഹോസ്പ്പിറ്റലിൽ ജില്ലാ സെക്രട്ടറിയറ്റംഗം എസ് പുഷ്പലത ഉദ്‌ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി സി പ്രസന്നൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി വഞ്ചിയൂർ പി ബാബു സംസാരിച്ചു. വട്ടിയൂർക്കാവിൽ ജില്ലാ കമ്മിറ്റിയംഗം ഇ ജി മോഹനൻ ഉദ്‌ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എസ് അനിൽകുമാർ അധ്യക്ഷനായി. മരുതംകുഴിയിൽ ജില്ലാ കമ്മിറ്റിയംഗം വി കെ പ്രശാന്ത് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. എം വേലപ്പൻ അധ്യക്ഷനായി. പാളയത്ത്‌ ഏരിയ കമ്മിറ്റിയംഗം ജഗതി മോഹനൻ ഉദ്‌ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ഐ പി ബിനു അധ്യക്ഷനായി. വലിയവിളയിൽ ഏരിയ കമ്മിറ്റിയംഗം ജി രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ജി രാമചന്ദ്രൻ അധ്യക്ഷനായി. ശാസ്തമംഗലത്ത്‌ ലോക്കൽ സെക്രട്ടറി ആർ എസ് അജിത് കുമാർ ഉദ്‌ഘാടനം ചെയ്തു. സി എസ് രതീഷ് അധ്യക്ഷനായി. തൈക്കാടിൽ ഏരിയ കമ്മിറ്റിയംഗം ആർ പ്രദീപ്‌ ഉദ്‌ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ജെ പി ജഗദീഷ് അധ്യക്ഷനായി. തമ്പാനൂരിൽ ഏരിയ കമ്മിറ്റിയംഗം എ സമ്പത്ത്‌ ഉദ്‌ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി തമ്പാനൂർ മുരുകൻ അധ്യക്ഷനായി. ചാല കമലേശ്വരം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം സിപിഐ എം ഏരിയ സെക്രട്ടറി എസ് ജയിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ആർ രവീന്ദ്രൻ അധ്യക്ഷനായി. വി ഷാജി, കെ സി കൃഷ്ണൻകുട്ടി, വി വിജയകുമാരി എന്നിവർ സംസാരിച്ചു. അമ്പലത്തറയിൽ ഏരിയ കമ്മിറ്റി അംഗം എസ് സലിം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ബി ജലീൽ അധ്യക്ഷനായി. പൂന്തുറയിൽ ഏരിയ കമ്മിറ്റി അംഗം ആന്റോ സുരേഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ഷാജഹാൻ വെട്ടുമ്പുറം അധ്യക്ഷനായി. ശ്രീവരാഹത്ത്‌ ഏരിയ കമ്മിറ്റി അംഗം എം എസ് കണ്ണൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ വിനു അധ്യക്ഷനായി. ആറ്റുകാലിൽ ഏരിയ കമ്മിറ്റി അംഗം സി ജയൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ഈദുൽ മുബാറക് അധ്യക്ഷനായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home