ad
Deshabhimani

ബിഷപ് വിന്‍സെന്റ്‌ സാമുവലിന്റെ 
പൗരോഹിത്യ സുവര്‍ണജൂബിലി

bishop

നെയ്യാറ്റിന്‍കര രൂപതയുടെ മുന്‍ ബിഷപ് ഡോ. വിന്‍സെന്റ്‌ സാമുവലിന്റെ പൗരോഹിത്യ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ കെസിബിസി പ്രസിഡന്റ്‌ ഡോ. വര്‍ഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 20, 2025, 12:43 AM | 1 min read

നെയ്യാറ്റിന്‍കര

നെയ്യാറ്റിന്‍കര രൂപതയുടെ മുന്‍ ബിഷപ് ഡോ. വിന്‍സെന്റ്‌ സാമുവലിന്റെ പൗരോഹിത്യ സുവര്‍ണജൂബിലി ആഘോഷിച്ചു. പുനലൂര്‍ രൂപതാധ്യക്ഷന്‍ ഡോ. സില്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ വചനസന്ദേശം നല്‍കി. കെസിബിസി പ്രസിഡന്റ്‌ ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, നെയ്യാറ്റിന്‍കര ബിഷപ് ഡോ. സെല്‍വരാജന്‍, ചങ്ങനാശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍, പാറശാല ബിഷപ് തോമസ് മാര്‍ യൗസേബിയോസ്, തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ. ആര്‍ ക്രിസ്തുദാസ്, തിരുവനന്തപുരം മേജര്‍ അതിരൂപത സഹായ മെത്രാന്‍ യൂഹാനോന്‍ മാര്‍ അലക്സിയോസ്, പ്രതിപക്ഷനേതാവ് വി ഡി സതീശൻ, എംഎൽഎമാരായ കെ ആൻസലൻ, ജി സ്റ്റീഫൻ, എം വിൻസെന്റ്, ഹൈക്കേടതി ജഡ്‌ജി സുനിൽ തോമസ്, മിനി ആന്റണി തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞമാസമാണ് ബിഷപ് വിന്‍സെന്റ്‌ സാമുവല്‍ 29 വര്‍ഷത്തെ നെയ്യാറ്റിന്‍കര രൂപതയുടെ ഇടയദൗത്യം പൂര്‍ത്തിയാക്കി വിരമിച്ചത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home