ad
Deshabhimani

കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്

ജൈവ വൈവിധ്യ ഭരണത്തിൽ വനവകുപ്പ് ഉദ്യോഗസ്ഥർക്കായി സർക്കിൾ തല പരിശീലനം

forest tvm
വെബ് ഡെസ്ക്

Published on Mar 13, 2026, 08:25 PM | 2 min read

തിരുവനന്തപുരം: വനവകുപ്പ് ഉദ്യോഗസ്ഥർക്കായി കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംഘടിപ്പിച്ച 'ജൈവവൈവിധ്യം മുഖ്യധാരയിലേക്ക്' എന്ന ഏകദിന പരിശീലന പരിപാടി തിരുവനന്തപുരം പി ടി പി നഗറിലെ ആരണ്യം ഹാളിൽ നടന്നു. പിസിസിഎഫ് (ഫോറസ്റ്റ് മാനേജ്‌മെന്റ്) ഡോ. എൽ ചന്ദ്രശേഖർ ഐഎഫ്എസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബോർഡ് ചെയർമാൻ ഡോ. എൻ അനിൽ കുമാർ അധ്യക്ഷത വഹിച്ചു.


വനപരിപാലനത്തിലും സർക്കാർ പ്രവർത്തനങ്ങളിലും ജൈവവൈവിധ്യ നിയമങ്ങളും പുതിയ ഭേദഗതികളും എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാം എന്ന വിഷയത്തിലായിരുന്നു പരിശീലനം. ചർച്ചകൾക്കും ക്ലാസുകൾക്കും പുറമെ വിവിധ വിദഗ്ധർ പങ്കെടുത്ത പാനൽ ചർച്ചയും പരിപാടിയുടെ ഭാഗമായി നടന്നു.


ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (സതേൺ സർക്കിൾ) ആർ കമലാഹർ ഐഎഫ്എസ് മുഖ്യപ്രഭാഷണം നടത്തി. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ്) നരേന്ദ്രനാഥ് വെലൂരി ഐഎഫ്എസ് പങ്കെടുത്തു. ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് ഗിരിജ പുഷ്പം നന്ദി പറഞ്ഞു.


മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണനും പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഡോ. സി എസ് വിമൽ കുമാറും ക്ലാസ്സെടുത്തു. സർക്കാർ പ്രവർത്തനങ്ങളിലും വനമാനേജ്മെന്റ് പ്രവർത്തനങ്ങളിലും ജൈവവൈവിധ്യ പരിഗണനകൾ എങ്ങനെ ഉൾപ്പെടുത്താമെന്ന വിഷയത്തിലായിരുന്നു ക്ലാസ്സ്. ചെയര്‍മാന്‍ ഡോ. എൻ അനിൽ കുമാർ അധ്യക്ഷത വഹിച്ച പാനൽ ചർച്ചയും ഇന്ററാക്ടീവ് സെഷനും പരിപാടിയുടെ ഭാഗമായി നടന്നു. ഭരണ സംവിധാനങ്ങളിലും വനപരിപാലനത്തിലും ജൈവവൈവിധ്യ സംരക്ഷണത്തെ കൂടുതൽ ശക്തിപ്പെടുത്താൻ ജൈവവൈവിധ്യ പരിഗണനകൾ എങ്ങനെ ഏകീകരിക്കാമെന്നതിനെക്കുറിച്ചും ചർച്ച നടത്തി.


തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സുവോളജി വിഭാഗത്തിലെ മുൻ പ്രൊഫസർ, ഇ കുഞ്ഞികൃഷ്ണൻ, കേരള കാർഷിക സർവകലാശാലയുടെ തൃശൂർ കോളേജ് ഓഫ് ഫോറസ്റ്ററിയിലെ ഫോറസ്റ്റ് ബയോളജി ആൻഡ് ട്രീ ഇംപ്രൂവ്‌മെന്റ് വിഭാഗം പ്രൊഫസറും വിഭാഗം മേധാവിയുമായ ഡോ. എ വി സന്തോഷ് കുമാർ (KSBB ബോർഡ് അംഗം), ഐഐടി ഖരഗ്പൂരിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. നരേന്ദ്രൻ തിരുത്തി, എസിഎഫ് രോഹിണി, രാജേഷ്‌ ഐഎഫ്എസ് എന്നിവർ പാനൽ വിദഗ്ധരായി പങ്കെടുത്തു.


ഡോ. വി ഉണ്ണികൃഷ്ണന്‍, ഡോ. ബൈജുലാല്‍, ഡോ. മഹാദേവന്‍, ഡോ.പ്രജിത്ത്, ഡോ. ശ്രുതി, അമിതു എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സമാപന പരിപാടിയില്‍ എസി എഫ് ശിവപ്രസാദ് നന്ദി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home