ad
Deshabhimani

പ്രതി പിടിയിൽ

കാട്ടാക്കടയിൽ എടിഎമ്മുകളിൽ 
കവർച്ച ശ്രമം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 16, 2025, 04:27 AM | 1 min read

കാട്ടാക്കട

കാട്ടാക്കടയിൽ രണ്ട്‌ എടിഎമ്മുകളിൽ കവർച്ച ശ്രമം. അലാറം കേട്ടതോടെ ഓടി രക്ഷപ്പെട്ട പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. കുറ്റിച്ചൽ കോട്ടൂർ വലിയവിള തടത്തരികത്ത് വീട്ടിൽ ശ്രീശങ്കറി(21)നെ ആണ് പൂവച്ചലിൽനിന്ന്‌ പിടികൂടിയത്. ഞായർ രാത്രിയാണ്‌ സംഭവം. കാട്ടാക്കട ഗുരുമന്ദിരത്തിന് സമീപത്തെ ബാങ്ക് ഓഫ് ബറോഡയുടെയും കാട്ടാക്കട ജങ്ഷനിലെ ഇന്ത്യൻ ബാങ്കിന്റെയും എടിഎം കൗണ്ടറുകൾ ആണ് കുത്തിത്തുറക്കാൻ ശ്രമിച്ചത്. ബാങ്ക് ആസ്ഥാനത്ത് അലാറം മുന്നറിയിപ്പ്‌ ലഭിച്ചതോടെ അധികൃതർ കാട്ടാക്കട പൊലീസിൽ അറിയിക്കുകയായിരുന്നു. കാട്ടാക്കട ഡിവൈഎസ്‌ പി ആർ റാഫിയുടെ നേതൃത്വത്തിലെ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. ഇയാളെ റിമാൻഡ് ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home