ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ ശ്രമം: കുടിവെള്ള കണക്‌ഷനുകൾ വിച്ഛേദിക്കാൻ ഉദ്യോഗസ്ഥ നിർദേശം

തിരുവനന്തപുരം : സർക്കാരിനെ ജനങ്ങൾക്കിടയിൽ ഇകഴ്‌ത്തി കാണിക്കുകയെന്ന ലക്ഷ്യത്തോടെ വാട്ടർ അതോറിറ്റിയിലെ ചില ഉദ്യോഗസ്ഥർ രംഗത്ത്. വെള്ളക്കരം കുടിശ്ശികയുടെ പേരിൽ ഗാർഹിക കണക്‌ഷനുകൾ വിച്ഛേദിക്കാൻ ചില ഉദ്യോഗസ്ഥർ നിർദേശം നൽകുന്നതായി പരാതി.
നേമം മണ്ഡലത്തിലാണ് ഇത്തരത്തിൽ ഉദ്യോഗസ്ഥ നിർദേശത്തെ തുടർന്ന് കണക്‌ഷനുകൾ വിച്ഛേദിച്ചത്. ഇത്തരത്തിൽ പ്രവർത്തിക്കരുതെന്ന് വാട്ടർ അതോറിറ്റി എംഡിയുടെ നിർദേശം ഉണ്ടായിട്ടും അത് വകവയ്‌ക്കാതെയാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. ഇതിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
കുറഞ്ഞത് 20 കണക്‌ഷനുകൾ എങ്കിലും വിച്ഛേദിക്കാനാണ് സബ്‌ഡിവിഷൻ ഓഫീസിൽനിന്ന് നിർദേശം നൽകിയത്. വിച്ഛേദിക്കുന്നവരുടെ പട്ടിക ഫീൽഡിൽ കൊണ്ടുപോകരുതെന്നും സ്‌പോട്ടിൽ പണം അടയ്‌ക്കാൻ ആർക്കും അവസരം നൽകേണ്ടതില്ലെന്നും ഇൗ ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്.
ഗാർഹിക കണക്‌ഷനുകൾ വിച്ഛേദിക്കുന്നത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) മാനേജിങ് ഡയറക്‌ടർക്ക് കത്ത് നൽകിയിരുന്നു.










0 comments