ad
Deshabhimani

മാധ്യമസ്ഥാപനങ്ങളുടെ തൊഴിലാളിവിരുദ്ധ സമീപനം: കേന്ദ്ര- സംസ്ഥാന തൊഴിലാളി സംഘടനകളുടെ യോഗം 15ന്

strike
വെബ് ഡെസ്ക്

Published on Jan 06, 2026, 08:28 PM | 1 min read

തിരുവനന്തപുരം : വിവിധ മാധ്യമസ്ഥാപനങ്ങൾ തൊഴിലാളിവിരുദ്ധ സമീപനവുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ ഇവിടങ്ങളിലെ തൊഴിലാളികളെ പിന്തുണയ്ക്കുന്നതിലും, സമര സഹായ സമിതി രൂപീകരിക്കുന്നതിനെകുറിച്ച് ആലോചിക്കുന്നതിനുമായി കേന്ദ്ര സംസ്ഥാന തൊഴിലാളി സംഘടനകളുടെ യോഗം ജനുവരി 15ന് തിരുവനന്തപുരത്ത് നടക്കും. മാധ്യമം, മംഗളം ദിനപത്രങ്ങളുടെ മാനേജ്‌മെന്റുകളാണ് തൊഴിലാളി വിരുദ്ധ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുന്നത്. തിരുവനന്തപുരം സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിൽ പകൽ മൂന്നുമണിക്കാണ് യോ​ഗം. സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം, സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖർ, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, എസ് ടി യു സംസ്ഥാന പ്രസിഡന്റ് അഡ്വ റഹ്മത്തുള്ള, സേവ ജനറൽ സെക്രട്ടറി സോണിയ ജോർജ്ജ്, എച്ച് എം എസ് സംസ്ഥാന സെക്രട്ടറി ടോമി മാത്യു തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.


കഴിഞ്ഞ ആറു വർഷത്തിലധികമായി ശമ്പള പ്രതിസന്ധി തുടരുന്ന മാധ്യമത്തിൽ, നാലുമാസത്തോളമായി ശമ്പളം കുടിശികയാണ്. ഇതിനെതിരെ മാധ്യമത്തിലെ ജീവനക്കാരുടെ സംഘടനയായ മാധ്യമം ജേർണലിസ്റ്റ് യൂണിയൻ, മാധ്യമം എംപ്ലോയീസ് യൂണിയൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ രണ്ടുമാസത്തിലധികമായി ജീവനക്കാർ സമര രംഗത്താണ്. മംഗളത്തിലും മാസങ്ങളോളമായി ശമ്പളം കുടിശികയാണ്. ഈ സാഹചര്യത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ, കേരള ന്യൂസ് പേപ്പേഴ്സ് എംപ്ലോയീസ്‌ ഫെഡറേഷൻ, എന്നീ സംഘടനകൾ ജീവനക്കാരുടെ പ്രക്ഷോഭങ്ങൾക്ക് കേന്ദ്ര സംസ്ഥാന തൊഴിലാളി സംഘടനകളുടെ പിന്തുണ തേടിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home