ad
Deshabhimani

 നഗരത്തിൽ വീണ്ടും മരക്കൊമ്പ് വീണ് അപകടം

വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 09, 2026, 01:43 AM | 1 min read

തിരുവനന്തപുരം

കോർപറേഷൻ അനാസ്ഥയെത്തുടർന്ന് പാളയത്ത്‌ വീണ്ടും മരക്കൊമ്പ് വീണ് അപകടം. പാളയം യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ ഉണങ്ങിനിന്ന മരക്കൊമ്പ് ഒടിഞ്ഞുവീണ് എൻട്രൻസ് കോച്ചിങ് വിദ്യാർഥിനിയായ ഉള്ളൂർ സ്വദേശി ശ്രേയയ്ക്ക് (18) ഗുരുതര പരിക്കേറ്റു. വെള്ളി രാവിലെ 9.30-നാണ്‌ സംഭവം. ​ബസിറങ്ങി സ്പെൻസർ ജങ്‌ഷനിലെ കോച്ചിങ് സെന്ററിലേക്ക് നടന്നുപോകുമ്പോഴാണ് ഉണങ്ങിയ മരക്കൊമ്പ് ശ്രേയയുടെ ദേഹത്ത്‌ വീണത്‌. റോഡിൽ വീണ പെൺകുട്ടിയെ സമീപത്തെ ഹോട്ടൽ ജീവനക്കാരും പൊലീസും നഗരസഭാ ജീവനക്കാരിയും ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ​ആഴ്ചകൾക്ക് മുന്പ്‌ അയ്യൻകാളി ഹാളിന് മുന്നിൽ മരക്കൊമ്പ് വീണ് ഒരാൾ മരിക്കുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് നഗരത്തെ വീണ്ടും ഭീതിയിലാഴ്ത്തി ഈ അപകടമുണ്ടായിരിക്കുന്നത്. മഴക്കാലത്തിന് മുന്നോടിയായി അപകടഭീഷണിയുള്ള മരച്ചില്ലകൾ വെട്ടിമാറ്റുന്നതിൽ നഗരസഭ വരുത്തിയ വീഴ്ചയാണ് അപകട കാരണം. മുൻകാലങ്ങളിൽ കൃത്യമായി നടന്നിരുന്ന മഴക്കാലപൂർവ ശുചീകരണവും സുരക്ഷാ പരിശോധനകളും ഇത്തവണ താളംതെറ്റി. വേനൽ മഴ ശക്തമായിട്ടും നഗരത്തിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ നീക്കം ചെയ്യാൻ കോർപറേഷൻ അധികൃതർ തയ്യാറായില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home