അങ്കണവാടിക്ക് സ്വന്തം കെട്ടിടം ഉയരും

വിളപ്പിൽ
മലയിൻകീഴ് പഞ്ചായത്ത് അരുവിപ്പാറ വാർഡിലെ അങ്കണവാടി സ്വന്തം കെട്ടിടത്തിലേക്ക്. സിപിഐ എം മലയിൻകീഴ് ലോക്കൽ സെക്രട്ടറി ആർ സന്തോഷ് മൂന്നു സെന്റ് സ്ഥലം വിട്ടുനൽകിയതോടെയാണ് അങ്കണവാടിക്ക് സ്വന്തം കെട്ടിടമെന്ന ചിരകാല സ്വപ്നം യാഥാർഥ്യമാകുന്നത്. തന്റെ വീടിനടുത്തായുള്ള മൂന്നു സെന്റ് സ്ഥലമാണ് സന്തോഷ് വിട്ടുനൽകിയത്. നിലവിൽ വാടകക്കെട്ടിടത്തിൽ പരിമിതമായ സൗകര്യങ്ങളിലാണ് അങ്കണവാടിയുടെ പ്രവർത്തനം. പുതിയ കെട്ടിടം പണിയാൻ സ്ഥലം ലഭിക്കാത്ത പ്രതിസന്ധി അറിഞ്ഞ സന്തോഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് ബാബുവിനോട് ഇടം നൽകാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.വിവിധ കന്പനികളുടെ സിഎസ്‌ആർ ഫണ്ടിൽനിന്ന് ലഭിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇവിടെ അത്യാധുനിക അങ്കണവാടി നിർമിക്കുക. കുട്ടികളുടെ സർഗശേഷി പരിപോഷിപ്പിക്കുന്നതിനും മാനസികോല്ലാസം ഉറപ്പാക്കുന്നതിനുമുള്ള സജ്ജീകരണങ്ങളോടെയാകും സ്മാർട്ട് അങ്കണവാടിയുടെ നിർമാണം.










0 comments