നടിയെ ആക്രമിച്ച കേസ്; വിധി നിരാശാജനകം: സെൻറർ ഫോർ ഫിലിം ജെൻഡർ ആൻഡ് കൾച്ചർ സ്റ്റഡീസ്

തിരുവനന്തപുരം: നടൻ ദിലീപിനെതിരായ ലൈംഗിക പീഡന കേസിലെ കോടതി വിധിയിൽ കടുത്ത നിരാശയെന്നും പ്രതിഷേധിക്കുന്നതായും സെൻറർ ഫോർ ഫിലിം ജെൻഡർ ആൻഡ് കൾച്ചർ സ്റ്റഡീസ്. ലൈംഗിക അതിക്രമത്തിൽ നിന്ന് രക്ഷപ്പെട്ടവരെ സംരക്ഷിക്കുന്നതിൽ നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ഫലപ്രാപ്തിയെ ഈ വിധി ചോദ്യം ചെയ്യുന്നു. നീതി തേടി ധൈര്യത്തോടെ മുന്നോട്ടുവന്ന് അതിജീവിച്ച യുവതിയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും ജെൻഡർ ആൻഡ് കൾച്ചർ സ്റ്റഡീസ് അറിയിച്ചു.
നീതി ലഭിക്കുന്നുണ്ടെന്നും അതിജീവിച്ചവർക്ക് അർഹമായ പിന്തുണയും സംരക്ഷണവും ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കേണ്ടത് നിർണായകമാണ്. അതിജീവിതയ്ക്ക് പൂർണ പിന്തുണ നൽകുന്നുവെന്നും സെക്ഷൻസ് കോടതി വിധിയിൽ അപ്പീലിന് പോകാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ജെൻഡർ ആൻഡ് കൾച്ചർ സ്റ്റഡീസ് ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു.










0 comments