ട്രഷറി വകുപ്പിൽ സ്ഥാനക്കയറ്റം വേഗത്തിലാക്കുക

ട്രഷറി വകുപ്പിലെ ഒഴിവുള്ള തസ്തികകളിൽ സ്ഥാനക്കയറ്റം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേരള എൻജിഒ യൂണിയനും കെജിഒഎയും ട്രഷറി ആസ്ഥാനത്ത് നടത്തിയ പ്രതിഷേധ പ്രകടനം
തിരുവനന്തപുരം
ട്രഷറി വകുപ്പിലെ ഒഴിവുള്ള തസ്തികകളിൽ സ്ഥാനക്കയറ്റം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേരള എൻജിഒ യൂണിയനും കെജിഒഎയും ട്രഷറി ആസ്ഥാനത്ത് പ്രതിഷേധ പ്രകടനം നടത്തി. എൻജിഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് ഗോപകുമാർ ഉദ്ഘാടനം ചെയ്തു. വിരമിച്ച ഒഴിവുകളിലേക്ക് പ്രമോഷൻ നടക്കാത്തതിനാൽ ട്രഷറി വകുപ്പിൽ നാല് ഡെപ്യൂട്ടി ഡയറക്ടർ തസ്തിക മൂന്നു മാസമായി ഒഴിഞ്ഞു കിടക്കുകയാണ്. ജൂനിയർ സൂപ്രണ്ടുമാർക്ക് സബ് ട്രഷറി ഓഫീസറുടെ അധിക ചുമതല ഏറ്റെടുക്കേണ്ടി വരുന്ന സാഹചര്യമാണ്. എൻട്രി കേഡറായ എൽഡി ക്ലർക് തസ്തികയിൽ 74 ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് ദിലീപ്, എസ് എ അനിസ, എ പി അജിത്, ജി കെ മണിവർണൻ, എം സുരേഷ് ബാബു, ജി ശ്രീകുമാർ, ജി ഉല്ലാസ് കുമാർ, എസ് ശ്രീകുമാർ, അർച്ചന ആർ പ്രസാദ്, പി കെ വിനുകുമാർ, ഷിനു റോബർട്ട് എന്നിവർ സംസാരിച്ചു.








0 comments