കിണറ്റിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി

വർക്കല
കിണറ്റിൽ വീണ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വർക്കല പുന്നമൂട് ശ്രീകൃഷ്ണയിൽ ഉണ്ണിക്കൃഷ്ണനെ (22)യാണ് വർക്കല അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. തിങ്കൾ വൈകിട്ട് 5.50നാണ് സംഭവം. പുന്നമൂട് ശ്രീകൃഷ്ണ വീട്ടുവളപ്പിലെ അഞ്ചടി വീതിയും നൂറടിയോളം താഴ്ചയും 20 അടിയോളം വെള്ളവുമുള്ള കിണറ്റിൽ വീണ ഉണ്ണിക്കൃഷ്ണനെ വലയും റോപ്പും ഉപയോഗിച്ച് സാഹസികമായി കരയ്ക്കെത്തിച്ച് വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർക്കല ഫയർ സ്റ്റേഷൻ അസി. സ്റ്റേഷൻ ഓഫീസർ റെജിമോന്റെ നേതൃത്വത്തിൽ മനു വി നായർ, അഷ്‌റഫ്, ഷിജിദാസ്, നൗഷാദ്, രമിത്, കൃഷ്ണജിത്, വിഷ്ണു, രതീഷ്, വിനോദ്, ബിജു എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.










0 comments