Deshabhimani

ഉദയഗിരിക്കോട്ടയിൽ ഒരുങ്ങുന്നു 
പ്രകൃതിദത്ത പക്ഷിസങ്കേതം

പക്ഷിസങ്കേതത്തിന്റെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ

പക്ഷിസങ്കേതത്തിന്റെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ

വെബ് ഡെസ്ക്

Published on Oct 08, 2026, 12:00 AM | 1 min read

​വെള്ളറട

ദേശീയപാതയിൽ തക്കലയ്ക്ക് സമീപം പുലിയൂർക്കുറിച്ചി ഉദയഗിരിക്കോട്ടയിൽ തമിഴ്‌നാട് വനംവകുപ്പിന്റെ നേതൃത്വത്തിൽ പ്രകൃതിദത്ത പക്ഷിസങ്കേതം നിർമിക്കുന്നു. മൂന്ന് കോടി രൂപ ചെലവിലാണ് പക്ഷികൾക്കായി സ്വാഭാവിക ആവാസകേന്ദ്രം ഒരുക്കുന്നത്. പത്മനാഭപുരം നഗരസഭാ പരിധിയിലാണ് കോട്ട.   പക്ഷികൾക്ക് തടസ്സമില്ലാതെ വസിക്കാനുള്ള കൂട്, ചെറിയകുളം, സന്ദർശകർക്കായി തമിഴ് അക്ഷര മാതൃകയിലുള്ള നടപ്പാത, പ്രവേശന കവാടത്തിൽ ആകർഷകമായ ഷോ വാൾ, ടിക്കറ്റ് കൗണ്ടർ എന്നിവ പദ്ധതിയുടെ ഭാഗമായി നിർമിക്കും. പുറത്ത് 25 ചതുരശ്ര അടി വിസ്തൃതിയിലുള്ള 12 അടിത്തറകളുടെയും അകത്തെ 13 വൃത്താകൃതിയിലുള്ള അടിത്തറകളുടെയും ഗ്രേഡ് ബീം കോൺക്രീറ്റ് ജോലികൾ പൂർത്തിയായി. നടപ്പാത നിർമാണം പുരോഗമിക്കുകയാണ്.  കോയമ്പത്തൂരിൽനിന്നാണ് നിർമാണ സാമഗ്രികൾ എത്തിക്കുന്നത്. നിർമാണപ്രവർത്തനങ്ങൾ കലക്ടർ എ പ്രതാപ് സന്ദർശിച്ച് വിലയിരുത്തി. പത്മനാഭപുരം നഗരസഭാ കമീഷണർ കെ എസ് കൺമണി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home