പ്രചാരണത്തിന് ‘മുണ്ടും മുറുക്കി’

ബാലരാമപുരത്തെ കൈത്തറി വ്യാപാര സ്ഥാപനത്തിൽ പാർടികളുടെ ചിഹ്നങ്ങൾ പ്രിന്റ് ചെയ്ത മുണ്ടുകൾ
സി എസ് രജീഷ്
Published on Nov 27, 2025, 12:00 AM | 1 min read
ബാലരാമപുരം
നേമം തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണം കൊഴുപ്പിക്കുന്നതിന് മുണ്ടും മുറുക്കി ഇറങ്ങുകയാണ് കൈത്തറിയുടെ നാടായ ബാലരാമപുരത്തെ വ്യാപാരികൾ. പാരമ്പര്യം കൈവിടാതെ തന്നെ ന്യൂജെനറേഷൻ ട്രെൻഡിനോടൊപ്പം കൈകോർക്കുകയാണ് ഇവർ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ പാർടികളുടെയും സ്ഥാനാർഥികളുടെയും ചിഹ്നങ്ങൾ പ്രിന്റ് ചെയ്താണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. കൈത്തറി വസ്ത്രത്തിന് കൂടുതല്‍ വിപണി സാധ്യതകൾ കണ്ടെത്തുന്നതിനായാണിത്. എല്ലാ പാര്‍ടികളുടെയും ചിഹ്നം പ്രിന്റ് ചെയ്ത മുണ്ട് ഇവിടെ ലഭ്യമാണ്. ഇനി സ്വതന്ത്ര സ്ഥനാര്‍ഥിയാണെങ്കില്‍ ചിഹ്നം പറഞ്ഞ് ഓര്‍ഡര്‍ നല്‍കിയാല്‍ നിശ്ചിത ദിവസത്തിനുള്ളില്‍ നല്‍കും.










0 comments