ad
Deshabhimani

പരസ്യപ്രചാരണം ഇന്ന്‌ അവസാനിക്കും

തദ്ദേശ ഉപതെരഞ്ഞെടുപ്പ് 28ന്; 
ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2026, 11:14 PM | 1 min read

തിരുവനന്തപുരം

ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷൻ (04), ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷൻ (14), വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂർ ഡിവിഷൻ (07), മംഗലപുരം പഞ്ചായത്തിലെ മുണ്ടക്കൽ വാർഡ് (16), തിരുപുറം പഞ്ചായത്തിലെ പഴയകട വാർഡ് (05) എന്നിവിടങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് 28ന് നടക്കും. വോട്ടിങ്‌ യന്ത്രങ്ങളുടെ കമീഷനിങ്ങും കാൻഡിഡേറ്റ് സെറ്റിങ്ങും പൂർത്തിയായി. ഇവിഎം യന്ത്രങ്ങളുടെയും പോളിങ്‌ സാമഗ്രികളുടെയും വിതരണം ഞായർ രാവിലെ 10.30ന് നടക്കും. ജില്ലാ പഞ്ചായത്ത് (ഡിവിഷൻ 04 കല്ലറ) -ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പിരപ്പൻകോട്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് (ഡിവിഷൻ 14 അഞ്ചുതെങ്ങ്) -ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ആറ്റിങ്ങൽ, വർക്കല ബ്ലോക്ക് പഞ്ചായത്ത് (ഡിവിഷൻ 07 ഒറ്റൂർ) - ശ്രീനാരായണ കോളേജ് ശിവഗിരി വർക്കല, മംഗലപുരം പഞ്ചായത്ത് (വാർഡ് 16 മുണ്ടക്കൽ) -ഗവ. യുപിഎസ് ഇടവിളാകം മംഗലപുരം, തിരുപുറം പഞ്ചായത്ത് (വാർഡ് 05 പഴയകട) -ഗവ. എച്ച്എസ്എസ് തിരുപുറം എന്നിവിടങ്ങളിലാണ് വോട്ടിങ്‌ സാമഗ്രികളുടെ വിതരണ–-സ്വീകരണ കേന്ദ്രങ്ങളും വോട്ടെണ്ണൽ കേന്ദ്രവും. 28ന്‌ രാവിലെ ഏഴ്‌ മുതൽ വൈകിട്ട് ആറ്‌ വരെയാണ് വോട്ടെടുപ്പ്. 29ന്‌ രാവിലെ 10 മുതൽ വോട്ടെണ്ണൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home