ad
Deshabhimani

എൻജിഒ യൂണിയൻ സമരം അവസാനിച്ചു

പട്ടികജാതി വികസനവകുപ്പ് ഡയറക്ടറേറ്റിനുമുന്നിലെ  പ്രകടനം  എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി വികസനവകുപ്പ് ഡയറക്ടറേറ്റിനുമുന്നിലെ പ്രകടനം എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 06, 2025, 02:35 AM | 1 min read

തിരുവനന്തപുരം

കേരള എൻജിഒ യൂണിയന്റെയും കെജിഒയുടെയും നേതൃത്വത്തിൽ ജൂലൈ 16 മുതൽ പട്ടികജാതി വികസനവകുപ്പ് ഡയറക്ടറുടെ ഓഫീസിനുമുന്നിൽ നടത്തിയ സമരം അവസാനിപ്പിച്ചു. മന്ത്രി ഒ ആർ കേളുവുമായി നടത്തിയ ചർച്ചയിൽ ലഭിച്ച ഉറപ്പിനെ തുടർന്നാണ്‌ സമരം അവസാനിപ്പിച്ചത്‌. മാനദണ്ഡവിരുദ്ധമായ സ്ഥലംമാറ്റ ഉത്തരവുകൾ റദ്ദ് ചെയ്യുക, ഡയറക്ടറുടെ രാഷ്ട്രീയകളി അവസാനിപ്പിക്കുക, അഴിമതിക്കാരെ സംരക്ഷിക്കാനുള്ള നീക്കം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ഡയറക്ടറേറ്റിനുമുന്നിൽ നടന്ന പ്രകടനം കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ് ഉദ്ഘാടനം ചെയ്തു. കെജിഒഎ സംസ്ഥാന സെക്രട്ടറി ജയൻ പി വിജയൻ, എൻജിഒ യൂണിയൻ സൗത്ത് ജില്ലാ സെക്രട്ടറി ഷിനു റോബർട്ട്, പ്രസിഡന്റ് ജി ഉല്ലാസ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം എം ജെ ഷീജ, കെജിഒഎ ജില്ലാ സെക്രട്ടറി ഇ നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home