Deshabhimani

മെഡി. കോളേജിന് നഷ്‌ടം 600 കോടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ജി എസ് സജീവ്

Published on Oct 18, 2026, 12:16 AM | 1 min read

 തിരുവനന്തപുരം

കിഫ്ബിയുടെ കടയ്ക്കൽ കത്തിവയ്ക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുന്നതോടെ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി മെഡിക്കൽ കോളേജ് ക്യാമ്പസിൽ നടന്നുവരുന്ന വികസനപ്രവർത്തനങ്ങൾ പാതിവഴിയിൽ നിലയ്ക്കും. 717 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളിൽ സുപ്രധാന പദ്ധതികളാണ് ഇപ്പോൾ പുരോഗമിച്ചുവരുന്നത്. ഫ്ലൈ ഓവർ നിർമാണവും റോഡിന്റെ നവീകരണവും 30.14 കോടി രൂപയോളം ചെലവഴിച്ച് പൂർത്തിയാക്കിയിരുന്നു. എംഎൽടി ബ്ലോക്കിന്റെ ( 21 കോടി) നിർമാണവും പൂർത്തിയാക്കി. ഇമേജിയോളജി ഡിപ്പാർട്ട്മെന്റ്‌ വികസനം (44 കോടി), ഓപ്പറേഷൻ തിയറ്റർ ബ്ലോക്ക് (81.56 കോടി), മദർ ആൻഡ് ചൈൽഡ് ബ്ലോക്ക്, ഹെറിറ്റേജ് ബ്ലോക്ക് നവീകരണം (30.52 കോടി) എന്നിവ പുരോഗമിക്കുകയാണ്. അടുത്തഘട്ടം എന്നനിലയിൽ തുടങ്ങാനുള്ള മൾട്ടിലെവൽ കാർ പാർക്കിങ് (63 കോടി), ഐസൊലേഷൻ ബ്ലോക്ക് (65 കോടി), പീഡിയാട്രിക് ബ്ലോക്ക് (200 കോടി), ക്യാമ്പസ് പൂർണമായും സുരക്ഷാവലയത്തിൽ കൊണ്ടുവരാൻ ഉദ്ദേശിച്ച് നടപ്പാക്കുന്ന സിസിടിവി കാമറ സർവൈലൻസ് (14.15 കോടി), ഹൈ ഡോസ് തെറാപ്പി വർക്ക് നാലുകോടി, കുടിവെള്ളവിതരണം (31 കോടി), അധ്യാപകർക്കുള്ള താമസസൗകര്യം (75 കോടി) എന്നിവ ഉൾപ്പെടെ 600 കോടിയിലധികം രൂപയുടെ വികസനപ്രവർത്തനങ്ങളാണ് കിഫ്ബിയെ തകർക്കുന്നതിലൂടെ മെഡിക്കൽ കോളേജിന്‌ നഷ്ടമാകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home