ad
Deshabhimani

മനസ്സ്‌ കീഴടക്കി മാലിക്

ജില്ലാ പഞ്ചായത്ത്‌ കല്ലറ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി മാലിക് മാങ്കോടിന് അഞ്ചാനക്കുഴിക്കരയിൽ നൽകിയ 
സ്വീകരണം

ജില്ലാ പഞ്ചായത്ത്‌ കല്ലറ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി മാലിക് മാങ്കോടിന് അഞ്ചാനക്കുഴിക്കരയിൽ നൽകിയ 
സ്വീകരണം

വെബ് ഡെസ്ക്

Published on Sep 25, 2026, 11:19 PM | 1 min read

വെഞ്ഞാറമൂട്

ജില്ലാ പഞ്ചായത്ത്‌ കല്ലറ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി മാലിക് മാങ്കോട് ജനമനസ്സുകൾ കീഴടക്കി പ്രചാരണത്തിൽ ബഹുദൂരം മുന്നിലാണ്. അത്രയ്ക്ക്‌ സ്വീകാര്യതയാണ്‌ ഓരോ കേന്ദ്രത്തിലും ലഭിക്കുന്നത്‌. കല്ലറ -പാങ്ങോട് വിപ്ലവത്തിന്റെ നാട്ടിൽ കർഷകരും തൊഴിലാളികളും ഉൾപ്പെടെയുള്ളവർ ഇരുകൈയും നീട്ടി നാടിന്റെ പ്രിയപ്പെട്ടവനെ വരവേറ്റു. പുലിപ്പാറയിൽ ആരംഭിച്ച പര്യടനം സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലിം ഉദ്ഘാടനം ചെയ്തു. അബു അധ്യക്ഷനായി. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശേഷം ഭരതന്നൂരിൽ സമാപിച്ചു. സ്വീകരണകേന്ദ്രങ്ങളിൽ പി എസ് മധു, എ എം റൈസ്, പി എസ് ഷൗക്കത്ത്, പി ജി ബിജു, എസ് ശ്രീമണി, ആർ സുഭാഷ്, ആർ കെ ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home