വിദ്യാർഥികളെ അവഹേളിച്ച സംഭവം
ടി ജി മോഹൻദാസിന്റെ കോലം കത്തിച്ച് മഹിളാ അസോ. പ്രതിഷേധം

മഹിളാ അസോ. സെക്രട്ടറിയറ്റിന് മുന്നിൽ ടി ജി മോഹൻദാസിന്റെ കോലം കത്തിക്കുന്നു
തിരുവനന്തപുരം
ജന്തർമന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കു നേരെ ആർഎസ്‌എസ് നേതാവ് ടി ജി മോഹൻദാസ് നടത്തിയ വർഗീയ–സ്ത്രീവിരുദ്ധ പ്രസ്താവനങ്ങളിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. മോഹൻദാസിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയറ്റിന് മുന്നിലേക്ക് പ്രകടനം നടത്തി. മോഹൻദാസിന്റെ കോലം കത്തിച്ചു. അഖിലേന്ത്യ സെക്രട്ടറി ടി എൻ സീമ ഉദ്‌ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റിയംഗം എം ജി മീനാംബിക, സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് പുഷ്പലത, ജില്ലാ സെക്രട്ടറി ശ്രീജ ഷൈജുദേവ്, പ്രസിഡന്റ് ശകുന്തള കുമാരി എന്നിവർ സംസാരിച്ചു. കർശന നടപടി വേണം തിരുവനന്തപുരം ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്‌ത പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്യണമായിരുന്നെന്ന നികൃഷ്‌ട പരാമർശം നടത്തിയ ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിനെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ വനിതാ സബ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസ്‌താവനയിലൂടെ പുറത്തുവന്നിരിക്കുന്നത് രാജ്യം ഭരിക്കുന്ന ബിജെപിയുടെയും മനുവാദികളായ സംഘപരിവാറിന്റെയും ജനാധിപത്യവിരുദ്ധതയും സ്ത്രീവിരുദ്ധതയുമാണെന്ന് കൺവീനർ പി ബി സുമ പ്രസ്‌താവനയിൽ പറഞ്ഞു.










0 comments