Deshabhimani

പ്രമേയം പാസാക്കി ജില്ലാ പഞ്ചായത്ത്‌

ഫണ്ടില്ല; പ്രവൃത്തികൾ ഇഴയുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2026, 11:22 PM | 1 min read

തിരുവനന്തപുരം‌

2026-–27 സാമ്പത്തികവർഷത്തെ വികസനഫണ്ട് ജനറൽ രണ്ടാംഗഡു സംസ്ഥാന സർക്കാർ ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി. ഫണ്ട് ലഭിക്കാത്തത് കാരണം ജില്ലയിലെ പ്രധാനപ്പെട്ട പല വികസനപ്രവർത്തനങ്ങളും കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുകയാണ്. ​സർക്കാർ സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനം, ഫാമുകളുടെയും ആശുപത്രികളുടെയും പരിപാലനം, പൊതുജനാരോഗ്യപദ്ധതികൾ എന്നിവയെ ഫണ്ടിന്റെ കുറവ് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കൂടാതെ ലൈഫ്, പിഎംഎവൈ ഭവനപദ്ധതികളുടെ തുടർനടപടികളും തടസ്സപ്പെട്ടിരിക്കുകയാണ്. പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ സമർപ്പിച്ച റിക്വിസിഷനുകൾ സെക്രട്ടറിയുടെ ലോഗിനിൽ പെൻഡിങ്ങായി കിടക്കുന്നതിനാൽ വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കുന്നില്ലെന്നും, അതിനാൽ രണ്ടാംഗഡു ഫണ്ട് ഉടൻ ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home