Deshabhimani

ഖാദി ബോർഡ് എംപ്ലോയീസ് അസോ. ജില്ലാ സമ്മേളനം

khadi.jpg

ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് 
എസ് പുഷ്‌പലത ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 05, 2026, 10:44 PM | 1 min read

തിരുവനന്തപുരം

ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) 45–ാമത്‌ ജില്ലാ സമ്മേളനം വഞ്ചിയൂരിലെ വിനോദ് നഗറിൽ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എസ് പുഷ്‌പലത ഉദ്‌ഘാടനം ചെയ്‌തു. അസോസിയേഷൻ പ്രസിഡന്റ് എ സുനിൽ കുമാർ അധ്യക്ഷനായി. വി ഷിബു, ആർ എസ് മധു, എ വി സജ്ജു, സെബി, ബിജു മോൻ, ഫ്രാൻസിസ് സേവ്യർ, പി പ്രകാശൻ, സി മുരുകൻ, എസ് ബൈജു, അനൂപ് എസ് എന്നിവർ സംസാരിച്ചു. എ സുനിൽ കുമാർ പതാക ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ടി ബൈജു റിപ്പോർട്ട്‌ അവതരിപ്പിച്ചു. രക്തസാക്ഷി പ്രമേയം ഫിറോസയും അനുശോചന പ്രമേയം ജെ എസ്‌ അഞ്ജലിയും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റായി എ സുനിൽ കുമാറിനെയും സെക്രട്ടറിയായി ജി എസ്‌ അനൂപിനെയും തെരഞ്ഞെടുത്തു. എം എസ്‌ അഖിലാണ്‌ ട്രഷറർ. മേരി ലിന്റ, ഫിറോസ (വൈസ് പ്രസിഡന്റ്‌ ), ഉനൈസ്, രാജലക്ഷ്മി (ജോയിന്റ് സെക്രട്ടറി), ജെ എസ്‌ അഞ്ജലി (വനിതാ കൺവീനർ), ബി പ്രിയ (ജോയിന്റ്‌ കൺവീനർ), എസ്‌ രജിത് (ഓഡിറ്റർ) എന്നിവരെയും തെരഞ്ഞെടുത്തു. ആനത്തലവട്ടം ആനന്ദൻ അനുസ്‌മരണവും വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പ് യോഗവും സംഘടിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home